Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നേന്ത്രപ്പഴം ഇരിപ്പുണ്ടോ? എങ്കിൽ ഈസിയായി ഉണ്ടാക്കാം നേന്ത്രപ്പഴം കൊഴുക്കട്ട

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചേരുവകൾ

നന്നായി പഴുത്ത നേന്ത്രപ്പഴം – 4 എണ്ണം
വറുത്ത അരിപ്പൊടി – 2 ടേബിൾസ്പൂൺ
തേങ്ങ ചിരകിയത് – ഒരു മുറി
പഞ്ചസാര – 3 ടേബിൾസ്പൂൺ
ഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺ
ഉണക്കമുന്തിരി – 2 ടേബിൾസ്പൂൺ
ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

നേന്ത്രപ്പഴം തൊലിയോടെ ആവിയിൽ ഏകദേശം 10 മിനിറ്റ് വേവിച്ചെടുക്കുക. തൊലി കളഞ്ഞ് നടുവിലുള്ള കറുത്ത വിത്തുള്ള ഭാഗം നീക്കം ചെയ്യുക.

വേവിച്ച പഴത്തിൽ നിന്ന് ഏകദേശം ¾ നേന്ത്രപ്പഴം മാറ്റിവച്ച് ചെറിയ കഷണങ്ങളാക്കി വയ്ക്കുക. ഇത് തേങ്ങക്കൂട്ടിലേക്ക് ചേർക്കാനുള്ളതാണ്. ബാക്കിയുള്ള നേന്ത്രപ്പഴം വെള്ളം ഒട്ടും ചേർക്കാതെ നന്നായി അരച്ചെടുക്കുക.

ഒരു പാത്രത്തിൽ തേങ്ങ ചിരകിയത്, 2 ടേബിൾസ്പൂൺ പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് മാറ്റിവച്ച നേന്ത്രപ്പഴക്കഷണങ്ങളും ഉണക്കമുന്തിരിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ഏകദേശം 2 മണിക്കൂർ മാറ്റിവയ്ക്കുക.

അരച്ചുവച്ച നേന്ത്രപ്പഴത്തിലേക്ക് ബാക്കിയുള്ള 1 ടേബിൾസ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക.

മിശ്രിതം ലൂസാണെങ്കിൽ വറുത്ത അരിപ്പൊടി ചേർത്ത് കൈയിൽ എടുത്ത് രൂപപ്പെടുത്താൻ കഴിയുന്ന പരുവത്തിലാക്കുക.

കൈ അല്പം നനച്ച് മാവിൽ നിന്ന് ഒരു ഭാഗമെടുത്ത് കൈവെള്ളയിൽ കുറച്ച് കട്ടിയോടെ പരത്തുക.

നടുവിൽ ഏകദേശം ഒരു ടീസ്പൂൺ തേങ്ങക്കൂട്ട് വച്ച് അരികുകൾ മുകളിലേക്ക് കൂട്ടിച്ചേർത്ത് നന്നായി അടയ്ക്കുക. ശേഷം പതുക്കെ ഉരുട്ടി കൊഴുക്കട്ടയുടെ രൂപത്തിലാക്കി വേവിച്ചെടുക്കാം

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix