തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ. വെഞ്ഞാറമൂട് ജംഗ്ഷനിൽ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന തൈക്കാട് സ്വദേശി ബിജു (52) ആണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റിലായത്.
അമ്പലംമുക്ക് സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാപനത്തിൽ സ്വർണം പണയംവെച്ചതുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജുവിനെതിരെ നേരത്തെയും നിരവധി പരാതികൾ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




