Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്കൂൾ കായികമേള വിഭജിച്ച് നടത്തുന്നത് ആദ്യമല്ല; സൗകര്യങ്ങളുടെ അപര്യാപ്തത കാരണമെന്ന് വിദ്യാഭ്യാസ മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള വിഭജിച്ച് വിവിധയിടങ്ങളിലായി നടത്തുന്നത് ആദ്യമായല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് ഓർമ്മക്കുറവുണ്ടെന്നും മന്ത്രി വിമർശിച്ചു.

നീന്തൽക്കുളം, നിലവാരമുള്ള ട്രാക്ക് ഉൾപ്പെടെയുള്ള കായിക സൗകര്യങ്ങൾ സംസ്ഥാനത്ത് എല്ലായിടത്തും ലഭ്യമല്ലാത്തതാണ് മേള വിവിധ കേന്ദ്രങ്ങളിലായി നടത്തുന്നതിന് കാരണം. എല്ലാ മത്സരങ്ങളും ഒരിടത്ത് സംഘടിപ്പിച്ചപ്പോഴെല്ലാം വലിയ ബഹളങ്ങളും പ്രശ്നങ്ങളുമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ മുഴുവൻ സൗകര്യങ്ങളും നിലവിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതലായി ലഭ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാന സ്കൂൾ ഗെയിംസിനിടെ പന്തൽ തകർന്ന സംഭവത്തിൽ ശക്തമായ കാറ്റും മഴയുമാണ് കാരണമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തെ ലഘൂകരിക്കുകയോ പർവ്വതീകരിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുമൂന്നോളം ഷീറ്റുകളാണ് നിലത്തേക്ക് വീണത്. പന്തൽ കരാറുകാരന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കായികമേളയുടെ നടത്തിപ്പ് കോർപ്പറേഷനെ അറിയിച്ചില്ലെന്ന ആരോപണവും മന്ത്രി തള്ളി. മേള വികേന്ദ്രീകരിച്ച് നടത്തുമ്പോൾ പ്രത്യേക സംഘാടക സമിതികൾ ഉണ്ടാകില്ലെന്നും ഒരൊറ്റ സംഘാടക സമിതിയാണ് കായികമേളയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നത് കോഴിക്കോടാണ്.

മത്സരാർഥികൾക്ക് ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്ന ആരോപണവും മന്ത്രി നിഷേധിച്ചു. എല്ലാ വിദ്യാർഥികൾക്കും അലവൻസ് നൽകിയിട്ടുണ്ടെന്നും ഭക്ഷണത്തിനായി ഒരാൾക്ക് 150 രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ശക്തമായ കാറ്റിലും മഴയിലും സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി ഒരുക്കിയിരുന്ന പന്തൽ തകർന്നത്. സംഭവത്തിൽ പത്തോളം വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. കായികമേളയുടെ ഭാഗമായി നീന്തൽ, പവർലിഫ്റ്റിംഗ് തുടങ്ങിയ മത്സരങ്ങൾ നടക്കുന്നതിനിടെയായിരുന്നു അപകടം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix