Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൃഥ്വിരാജ് ചിത്രം ഖലീഫ OTTയിലേക്ക്; ദിവസവും പ്ലാറ്റ്ഫോമും അറിയാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഓണം റിലീസായി തിയറ്ററുകളിലെത്തിയ പൃഥ്വിരാജ് നായകനായ ചിത്രം ‘ഖലീഫ’ ഇനി ഒടിടിയിലേക്ക്. ഓഗസ്റ്റ് 20ന് തിയറ്ററുകളിലെത്തിയ ചിത്രം ഒക്ടോബർ 9 മുതൽ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കും. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ മലയാളത്തിന് പുറമെ വിവിധ ഭാഷകളിലായി ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം വരുന്നത്.

പ്രൈം വീഡിയോ, ലയൺസ്ഗേറ്റ് പ്ലേ, ആഹാ, മനോരമ മാക്സ്, സിംപ്ലി സൗത്ത്, സ്റ്റാർസ്‌പ്ലേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം ലഭ്യമാകുക.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. പ്രൈം വീഡിയോയിലും ലയൺസ്ഗേറ്റ് പ്ലേയിലും വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാകും.തമിഴ്, തെലുങ്ക് പതിപ്പുകൾ ആഹായിലും മലയാളം പതിപ്പ് മനോരമ മാക്സിലും ലഭ്യമാകും. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ സ്റ്റാർസ്‌പ്ലേയിലൂടെയും ചിത്രം സ്ട്രീം ചെയ്യും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix