Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ കൂടിയാലോചന വേണം’: മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രവർത്തനരീതിക്കെതിരെ കോൺഗ്രസിനുള്ളിൽ വിമർശനം ശക്തമാകുന്നു. സർക്കാർ പ്രവർത്തനങ്ങളിൽ കൂടുതൽ കൂടിയാലോചന വേണമെന്നാണ് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. അടൂർ പ്രകാശ് ഉന്നയിച്ച പരാതിയിൽ പരിഹാരം ഉണ്ടാകണമെന്നും വിഷയത്തിൽ നേതാക്കൾ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.

പാർട്ടിയാണ് ആദ്യം, അതിന് ശേഷമാണ് രാഷ്ട്രീയമെന്നും സുധാകരൻ വ്യക്തമാക്കി. സർക്കാർ പ്രവർത്തനത്തിൽ തിരുത്തൽ ആവശ്യമാണെന്നാണ് നേതാക്കളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശ് കള്ളം പറയില്ലെന്നും അദ്ദേഹത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്നാണ് വിശ്വാസമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

സംസ്ഥാനതലത്തിലെ പ്രധാന നേതാവാണ് അടൂർ പ്രകാശെന്നും സർക്കാർ പ്രവർത്തനങ്ങളിൽ കൂടിയാലോചന വേണമെന്ന നിലപാടിൽ മാറ്റമില്ലെന്നും സുധാകരൻ വ്യക്തമാക്കി.

യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ തീരുമാനങ്ങളിൽ ആവശ്യമായ കൂടിയാലോചന നടത്തുന്നില്ലെന്ന വിമർശനവുമായി അടൂർ പ്രകാശ് നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ വിമർശനം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും വിഷയത്തിൽ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ട് അടൂർ പ്രകാശ് പരാതി നൽകുകയും ചെയ്തു.

മുഖ്യമന്ത്രിക്കെതിരായ അതൃപ്തി പരസ്യമാക്കി അടൂർ പ്രകാശ് അസാധാരണ വാർത്താസമ്മേളനം നടത്തിയിരുന്നു. ബോർഡ്, കോർപറേഷൻ നിയമനങ്ങൾ ഉൾപ്പെടെ പല തീരുമാനങ്ങളും ചർച്ചയില്ലാതെയാണ് നടന്നതെന്നായിരുന്നു ആരോപണം. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ നിയമനം, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനം എന്നിവയിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അടൂർ പ്രകാശ് ആരോപിച്ചിരുന്നു. യുഡിഎഫ് യോഗം ചേരുന്നതിൽ വീഴ്ചയുണ്ടായെന്നും യോഗം വിളിക്കാൻ ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി മുൻകൈ എടുക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ഥാനമാനങ്ങൾ നൽകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ഇത്തരം തീരുമാനങ്ങൾ കൂട്ടായ ചർച്ചയിലൂടെ എടുക്കേണ്ടതായിരുന്നുവെന്നുമായിരുന്നു അടൂർ പ്രകാശിന്റെ നിലപാട്. യുഡിഎഫ് കൺവീനർ എന്ന നിലയിലും തീരുമാനങ്ങളിൽ കൂടിയാലോചന വേണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് നേതാവിനെ നിയമിച്ചതിന് പിന്നാലെയാണ് കോൺഗ്രസിനുള്ളിലെ അതൃപ്തി പരസ്യമായി പുറത്തുവന്നത്. വിഷയത്തിൽ കൂടുതൽ നേതാക്കൾ പ്രതികരിച്ചതോടെ പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസം വീണ്ടും ചർച്ചയാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix