Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചെന്നൈയിൽ നഷ്ടമായ ഫോൺ മലപ്പുറത്ത് നിന്ന് കണ്ടെത്തി; ഉടമയ്ക്ക് തിരികെ നൽകി കേരള പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വൈത്തിരി: ചെന്നൈയിൽ നഷ്ടമായ മൊബൈൽ ഫോൺ മലപ്പുറത്ത് നിന്ന് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി കേരള പൊലീസ്. ചെന്നൈ സ്വദേശിയായ സത്യയുടെ പിതാവിന്റെ ഫോണാണ് കണ്ടെത്തി തിരികെ നൽകിയത്.

കഴിഞ്ഞ ജൂണിലാണ് ചെന്നൈയിലെ സെലയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫോൺ നഷ്ടമായത്. തുടർന്ന് സെലയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (CEIR) പോർട്ടലിൽ ഫോൺ നഷ്ടപ്പെട്ടതായി രജിസ്റ്റർ ചെയ്യുകയും ചെയ്തു.

CEIR പോർട്ടലിലെ ട്രേസബിലിറ്റി സംവിധാനത്തിലൂടെ ഫോൺ വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടർന്ന് സെലയൂർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പരാതി വൈത്തിരി സ്റ്റേഷനിലേക്ക് കൈമാറി.

സൈബർ സെല്ലിന്റെ സഹായത്തോടെ സിവിൽ പൊലീസ് ഓഫീസർ പി.പി. ആഷിഖിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫോൺ മലപ്പുറം തിരൂരങ്ങാടിയിൽ നിന്ന് കണ്ടെത്തിയത്. ഫോൺ സുരക്ഷിതമായി വീണ്ടെടുത്ത ശേഷം, പരാതിക്കാരന്റെ സാഹചര്യവും ദൂരവും പരിഗണിച്ച് പി.പി. ആഷിഖ് തന്നെ കൊറിയർ വഴി ചെന്നൈയിലെ വിലാസത്തിലേക്ക് ഫോൺ അയച്ചുനൽകി.

ഫോൺ തിരികെ ലഭിച്ചതിന് പിന്നാലെ സത്യ കേരള പൊലീസ് ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ചു. തന്റെ പിതാവിന്റെ ആദ്യ സ്മാർട്ട്ഫോൺ തിരികെ ലഭിച്ചതിൽ താനും കുടുംബവും ഏറെ സന്തോഷത്തിലാണെന്ന് സത്യ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഏകദേശം 25 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകാൻ പി.പി. ആഷിഖിന് കഴിഞ്ഞതായി പൊലീസ് അറിയിച്ചു. CEIR പോർട്ടലിൽ ലഭിക്കുന്ന പരാതികൾ നിരീക്ഷിച്ചാണ് നഷ്ടപ്പെട്ട ഫോണുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നത്. തുടർന്ന് ഫോണുകൾ വീണ്ടെടുത്ത് ഉടമകൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. വയനാട്ടിൽ വിനോദയാത്രയ്ക്കിടെ ഫോൺ നഷ്ടമായ കൊൽക്കത്ത സ്വദേശിയുടെ ഫോണും നേരത്തെ പി.പി. ആഷിഖിന്റെ നേതൃത്വത്തിൽ കണ്ടെത്തി നൽകിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix