Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സർക്കാർ ആശുപത്രികളിലെ ഗുളിക കവറിൽ ഹിന്ദി; കവറുകളുടെ ഉപയോഗം നിർത്തിച്ച് ടിവികെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ വിവരങ്ങൾ അച്ചടിച്ച മരുന്ന് കവറുകൾ ഉപയോഗിച്ച സംഭവത്തിൽ ഇടപെട്ട് ടിവികെ സർക്കാർ. കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ഇത്തരം ഗുളിക കവറുകളുടെ ഉപയോഗം നിർത്തിവെച്ചതായി ആരോഗ്യ മന്ത്രി കെ.ജി. അരുൺരാജ് അറിയിച്ചു.

കോയമ്പത്തൂർ, കരൂർ ആശുപത്രികളിൽ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വിവരങ്ങൾ രേഖപ്പെടുത്തിയ മരുന്ന് കവറുകൾ ഉപയോഗിക്കുന്നതായി ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ ടി.ആർ.ബി. രാജ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നടപടി. മരുന്ന് കവറുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രാജ, സർക്കാർ ആശുപത്രികളിൽ ത്രിഭാഷാ നയം നടപ്പാക്കിയോയെന്നും ചോദിച്ചിരുന്നു.

അതേസമയം, ഡിഎംകെ സർക്കാരിന്റെ കാലത്ത് അച്ചടിച്ച കവറുകളാണ് ഇപ്പോൾ ഉപയോഗിച്ചതെന്നാണ് ആരോഗ്യമന്ത്രി കെ.ജി. അരുൺരാജിന്റെ വിശദീകരണം. നിലവിലെ സർക്കാർ കവറുകളുടെ രൂപകൽപ്പനയിലോ ഭാഷയിലോ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ കരൂർ, കോയമ്പത്തൂർ ആശുപത്രികളിൽ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലുള്ള മരുന്ന് കവറുകളുടെ ഉപയോഗം ഉടൻ നിർത്തിവെച്ചതായി മന്ത്രി അറിയിച്ചു. ഇനി തമിഴ് ഭാഷയിൽ മാത്രം വിവരങ്ങൾ അച്ചടിച്ച കവറുകൾ രോഗികൾക്ക് നൽകുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix