Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്ത്രീപീഡകരെ പാർട്ടി സംരക്ഷിക്കില്ല, ശക്തമായ നടപടി തുടരും: പി.കെ. ശ്രീമതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ആവർത്തിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി. താൻ പ്രവർത്തിക്കുന്ന പാർട്ടിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ശ്രീമതി പറഞ്ഞു. അതിക്രമം നടത്തുന്നവരെ പാർട്ടി സംരക്ഷിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് പാർട്ടിയെന്നും അവർ വ്യക്തമാക്കി.

തനിക്കെതിരെ സൈബർ ആക്രമണം രൂക്ഷമാണെന്നും എ.കെ. ബാലനൊപ്പമുള്ള ചിത്രം ഉപയോഗിച്ച് ചോദ്യങ്ങൾ ഉയർത്തുകയാണെന്നും പി.കെ. ശ്രീമതി പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘സുരേഷ് ബാബു എന്നല്ല, മറ്റാരാണെങ്കിലും പാർട്ടി ആരെയും സംരക്ഷിക്കില്ല’ എന്നും ശ്രീമതി കൂട്ടിച്ചേർത്തു.

സ്ത്രീകളെയും പെൺകുട്ടികളെയും പീഡിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദാക്ഷിണ്യം നടപടി സ്വീകരിച്ച പാരമ്പര്യമാണ് സിപിഐഎമ്മിനുള്ളതെന്ന് ശ്രീമതി കഴിഞ്ഞ ദിവസവും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയുടെ പശ്ചാത്തലത്തിലാണ് ശ്രീമതിയുടെ പ്രതികരണം. ഒക്ടോബർ ആദ്യവാരം ചേർന്ന സിപിഐഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.

വനിതാ അഭിഭാഷക നൽകിയ പരാതിയിൽ സുരേഷ് ബാബുവിനെതിരെ പാർട്ടി ഓഫീസിൽ മോശമായി പെരുമാറിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തെന്നും ആരോപണമുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരാതിക്കൊപ്പം ഡിജിറ്റൽ തെളിവുകളും നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. അതേസമയം, സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ ഔദ്യോഗിക കാരണം സംബന്ധിച്ച് സിപിഐഎം സംസ്ഥാന നേതൃത്വം വ്യക്തത നൽകിയിട്ടില്ല.

ഇതോടെയാണ് സ്ത്രീപീഡന പരാതികളിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കി പി.കെ. ശ്രീമതി പരസ്യമായി രംഗത്തെത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix