Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇടുക്കിയിലെ ഭൂപ്രശ്നം; ഈ മാസം 16ന് ജില്ലയിൽ ഹർത്താലുമായി സിപിഎം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പ്രത്യക്ഷ സമരവുമായി സിപിഎം. ഈ മാസം 16ന് ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തുമെന്ന് സിപിഎം പ്രഖ്യാപിച്ചു. ഹർത്താലിന് മുന്നോടിയായി 15ന് പന്തംകൊളുത്തി പ്രകടനം നടത്തും.

ഏലമലക്കാടുകളെ റിസർവ് വനമാക്കാനുള്ള നീക്കം നടക്കുകയാണെന്നും മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കുന്നതിനായി യുഡിഎഫ് പ്രഖ്യാപിച്ച നടപടികളിൽ നിന്ന് സർക്കാർ പിന്നോട്ടുപോയെന്നും സിപിഎം ആരോപിച്ചു. പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് നൽകിയ നിർദേശങ്ങളുടെ കഡസ്ട്രൽ മാപ്പ് പുറത്തുവിടണമെന്നും സിപിഎം ആവശ്യപ്പെട്ടു.

സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ആനത്താരകൾ സൃഷ്ടിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, രാത്രി സഞ്ചാര വിലക്ക് പിൻവലിക്കുക, ഫെൻസിംഗുകളും മതിലുകളും പൊളിക്കാനുള്ള ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സിപിഎം മുന്നോട്ടുവച്ചു.

കളക്ടറെ ഉപയോഗിച്ച് സർക്കാർ പുറപ്പെടുവിക്കുന്ന കർഷകദ്രോഹ ഉത്തരവുകൾ പിൻവലിക്കണമെന്നും സിഎച്ച്ആർഎൽ പദ്ധതി പുനഃസ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix