Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പനാമയിൽ വീണ്ടും ശക്തമായ ഭൂചലനം; 6.0 തീവ്രത രേഖപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പനാമ സിറ്റി: പനാമയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ വീണ്ടും ഭൂചലനം. ലാ ട്രോണോസയിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്കുമാറി ഉണ്ടായ ഭൂചലനത്തിന് 6.0 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. തുടർച്ചയായ ഭൂചലനങ്ങൾ രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച പനാമയുടെ തെക്കൻ തീരമേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. ഷോപ്പിങ് മാളുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ആളുകൾ കൂട്ടത്തോടെ പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ടെലിവിഷൻ സംപ്രേഷണം തടസ്സപ്പെട്ടതായും ജനങ്ങൾ റോഡുകളിലും തുറസ്സായ സ്ഥലങ്ങളിലും അഭയം തേടിയതായും റിപ്പോർട്ടുകളുണ്ട്.

പനാമ സിറ്റിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രധാന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കൽ സർവേ ആദ്യം ഭൂചലനത്തിന്റെ തീവ്രത 8.0 ആയി രേഖപ്പെടുത്തിയെങ്കിലും പിന്നീട് 7.6 ആയി തിരുത്തുകയായിരുന്നു. മറ്റ് ചില റിപ്പോർട്ടുകളിൽ 7.7 തീവ്രതയാണ് സൂചിപ്പിച്ചത്.

പ്രധാന ഭൂചലനത്തിന് പിന്നാലെ 5.8, 5.5, 5.2 തീവ്രതകളിലുള്ള ഭൂചലനങ്ങൾ ഉൾപ്പെടെ നാൽപ്പതിലധികം തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു. വെരാഗ്വാസ്, ഹെരേര, ലോസ് സാന്റോസ് തുടങ്ങിയ പ്രവിശ്യകളിൽ നാശനഷ്ടങ്ങളുണ്ടായതായാണ് വിവരം. പെനോനോം നഗരത്തിലെ ഒരു കത്തീഡ്രലിന്റെ മണിഗോപുരം തകർന്നുവീണു. കെട്ടിടാവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആറ് പ്രവിശ്യകളിൽ വൈദ്യുതി ബന്ധവും പൂർണമായി വിച്ഛേദിക്കപ്പെട്ടു.

അതേസമയം, ശക്തമായ ഭൂചലനങ്ങൾ ഉണ്ടായിട്ടും രാജ്യത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പനാമ പ്രസിഡന്റ് റൗൾ മുലിനോ അറിയിച്ചു. ഭൂചലനത്തിന് പിന്നാലെ മധ്യ, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു.

തുടർച്ചയായ ഭൂചലനങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix