Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ ‘പറന്നത്’ അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലീസ്. ആലപ്പുഴ സ്വദേശിയായ സുഹൈല്‍ സജീവിനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയതായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ എസ് സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

മറ്റ് ലഹരികള്‍ ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. എന്നാല്‍ സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. പ്രാഥമിക അന്വേഷണത്തിലാണ് മദ്യം കഴിച്ചതായി കണ്ടെത്തിയത്. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ ബിയര്‍ മാത്രമാണ് കഴിച്ചത് എന്നാണ് സുഹൈല്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് മൊബൈല്‍ അടക്കം പരിശോധിച്ചപ്പോള്‍ മൂന്ന് ബാറുകളില്‍ കയറി മദ്യം കഴിച്ചതിന്റെ വിഡിയോ കണ്ടെത്തിയിട്ടുണ്ട്. ഖത്തറില്‍ നിന്ന് വരുന്ന കൂട്ടുകാരനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടാനാണ് സുഹൈല്‍ നെടുമ്പാശേരിയിലേക്ക് പോയത്. രാത്രി 12 മണിയോടെയാണ് കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

ഇന്നലെ ഉച്ച മുതല്‍ സുഹൈല്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. രാജഗിരിയില്‍ ബികോം വിദ്യാര്‍ഥിയാണ് സുഹൈല്‍. അതിനിടെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix