Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആസൂത്രണ ബോർഡ് പരീക്ഷാ വിവാദം; ശ്യാം കൃഷ്ണന് നിയമന ശുപാർശ അയക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള ആസൂത്രണ ബോർഡ് പരീക്ഷാ വിവാദത്തിൽ പുതുക്കിയ റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണന് നിയമന ശുപാർശ അയക്കാൻ പിഎസ്.സി ഒരുങ്ങുന്നു. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച അരുൺ ജെ. പ്രതാപിനെ സർവീസിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകാനും തീരുമാനമുണ്ട്. ഇതുസംബന്ധിച്ച് ഇന്ന് പിഎസ്.സി യോഗം ചേരും.

ആദ്യ റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു ശ്യാം കൃഷ്ണൻ. എന്നാൽ പുനർമൂല്യനിർണയത്തിന് ശേഷം പ്രസിദ്ധീകരിച്ച പുതിയ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. നേരത്തെ ഒന്നാം റാങ്ക് നേടിയ അരുൺ ജെ. പ്രതാപ് പുതിയ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്. ഇതിനെത്തുടർന്നാണ് കേസും പുനർമൂല്യനിർണയവും ഉണ്ടായത്.

വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ നിയമന നടപടികളിൽ കൂടുതൽ വ്യക്തതയ്ക്കായി അന്തിമ വിധിക്കായി കാത്തിരിക്കുകയാണ് പി.എസ്.സി. പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘവും അന്വേഷണം നടത്തുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix