Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

SIR നടപടികൾ നിർത്തിവെക്കണം; രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ ഹർജി നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: എസ്ഐആർ നടപടികളിലൂടെ വോട്ടർമാരെ ഒഴിവാക്കിയെന്നും ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും ആരോപിച്ച് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ ഹർജി നൽകി. എസ്ഐആർ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. രാഹുൽ ഗാന്ധിക്കുവേണ്ടി അഭിഭാഷകരാണ് ഹർജി സമർപ്പിച്ചത്. ഹർജി നാളെ പരിഗണിക്കും.

നേരത്തെ, വിഷയത്തിൽ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താൻ രാഹുൽ ഗാന്ധി അനുമതി തേടിയിരുന്നു. എന്നാൽ സമാനമായ വിഷയങ്ങൾ കോടതിയുടെ പരിഗണനയിലുള്ളതിനാൽ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല. ഹർജി സമർപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കേസുകൾ ഒക്ടോബർ 13ന് പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ഹർജിയും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി റിട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച സുപ്രീംകോടതി മാർച്ച് പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും എംപിമാരും പ്രത്യേകമായി സജ്ജീകരിച്ച ബസിലാണ് മാർച്ചിൽ പങ്കെടുക്കുന്നത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽനിന്ന് റാഫി മാർഗിലൂടെ അശോക മാർഗ് കടന്നാണ് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുന്നത്.

മാർച്ചിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ബാരിക്കേഡുകൾ സ്ഥാപിച്ച് മാർച്ചിൽ പങ്കെടുക്കുന്ന എംപിമാരെ തടയാനാണ് പൊലീസിന്റെ തീരുമാനം. ആയിരക്കണക്കിന് പ്രവർത്തകരാണ് ബാരഖംബയിൽ തടിച്ചുകൂടിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix