Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോൺഗ്രസ് സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പിന് തയ്യാറെന്ന് ഹിമന്ത ബിശ്വ ശർമ്മ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുവാഹത്തി: കേരളം, കർണാടകം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ മേൽനോട്ടത്തിലുമാണ് ഈ സംസ്ഥാനങ്ങളിലെ സർക്കാരുകൾ അധികാരത്തിലെത്തിയതെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അതിനാൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്നതിന് മുമ്പ് ഈ സംസ്ഥാനങ്ങളിലെ സർക്കാരുകൾ രാജിവയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി വോട്ട് മോഷണത്തിലൂടെയാണ് പ്രധാനമന്ത്രിയായതെന്ന് ആരോപിക്കുന്ന കോൺഗ്രസ്, അതേ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എന്തിനാണ് അധികാരത്തിൽ തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങളും അനധികൃത കുടിയേറ്റവും തടയാൻ അഞ്ചുവർഷത്തിലൊരിക്കൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്‌ഐആർ) നടത്തണമെന്നും ഹിമന്ത ബിശ്വ ശർമ്മ ആവശ്യപ്പെട്ടു.

വോട്ടെടുപ്പ് സംവിധാനത്തെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിച്ചുകൊണ്ട് കോൺഗ്രസ് നടത്തുന്ന പ്രചാരണങ്ങൾ ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

രാഹുൽ ഗാന്ധിക്കെതിരെയും ഹിമന്ത ബിശ്വ ശർമ്മ രൂക്ഷവിമർശനം ഉന്നയിച്ചു. രാഹുലും കോൺഗ്രസും വിദേശശക്തികൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയെ നേപ്പാളിനെയും ബംഗ്ലാദേശിനെയും പോലുള്ള സാഹചര്യങ്ങളിലേക്ക് നയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഭരണഘടനാ സ്ഥാപനങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനപിന്തുണയിലൂടെ അധികാരത്തിലെത്തിയ ഭരണകൂടങ്ങളെ താഴെയിറക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റെ വോട്ട് മോഷണവിരുദ്ധ പ്രതിഷേധമെന്നും ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix