Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹിയിൽ പ്രതിഷേധത്തിന് സാധ്യത; എംപിമാരോട് സജ്ജരായിരിക്കാൻ രാഹുൽ ഗാന്ധിയുടെ നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. പ്രതിഷേധം ശക്തമാക്കാനുള്ള നീക്കങ്ങൾക്കിടെ, മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി നിർദേശിച്ചതായാണ് വിവരം. സമരം തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ വലിയ മുന്നേറ്റം നടത്താൻ കഴിയുന്ന രീതിയിൽ സജ്ജരായിരിക്കണമെന്നും ഇന്ത്യാസഖ്യ നേതാക്കളോട് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ജന്തർ മന്തർ വളയാൻ ചില സംഘടനകൾ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 20 വരെ ഡൽഹിയിൽ കേന്ദ്രസേനകളുടെ സാന്നിധ്യം തുടരണമെന്ന് ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 273 കമ്പനി കേന്ദ്രസേനയെ നഗരത്തിൽ തുടരാൻ അനുവദിക്കണമെന്നാണ് പൊലീസിന്റെ കത്തിലെ ആവശ്യം.

അതേസമയം, ജന്തർ മന്തറിൽ അതിക്രമിച്ച് കയറി പ്രതിഷേധിച്ച കേസിൽ അറസ്റ്റിലായ മൂന്ന് സിജെപി നേതാക്കളെ കോടതി അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരെ ജയിലിലേക്ക് മാറ്റും.

സുപ്രീംകോടതിയിലെ നടപടികൾ എന്താകുമെന്ന് കാത്തിരുന്ന ശേഷമേ തുടർനീക്കങ്ങൾ തീരുമാനിക്കാവൂ എന്ന നിലപാടിലാണ് ഇന്ത്യാസഖ്യത്തിലെ ചില നേതാക്കൾ. ഡൽഹിയിൽ പ്രതിഷേധങ്ങൾ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix