Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങാൻ 45 ലക്ഷം രൂപ അനുവദിച്ച് ജി. സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങുന്നതിനായി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ അനുവദിച്ച് ജി. സുധാകരൻ. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനും കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റ് വിപുലീകരിക്കുന്നതിനുമായാണ് തുക അനുവദിച്ചത്.

ഓരോ വർഷവും ഓരോ ബസ് വീതം അനുവദിച്ച് അഞ്ച് ബസുകൾ കെഎസ്ആർടിസിക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് പുതിയ ബസ് വാങ്ങാൻ 45 ലക്ഷം രൂപ അനുവദിച്ചത്. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നൽകിയ കത്തിന്റെയും 2026 സെപ്റ്റംബർ 25ലെ ധനകാര്യ വകുപ്പിന്റെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

പുതിയ ബസ് വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയശേഷം ആലപ്പുഴ ഡിപ്പോയിൽനിന്ന് അമ്പലപ്പുഴ മണ്ഡലത്തിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർവീസ് നടത്താനാണ് മുൻഗണന. ആവശ്യാനുസരണം സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ബസ് സർവീസ് നടത്താൻ ഉപയോഗിക്കാമെന്ന് ജി. സുധാകരൻ അറിയിച്ചു.

പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനും യാത്രാക്ലേശം നേരിടുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ നടപടി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ എംഎൽഎമാരായ കെ. പ്രവീൺ കുമാറും മാണി സി. കാപ്പനും കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ തുക അനുവദിച്ചിരുന്നു.

പുതിയ ബസുകൾ സർവീസിലെത്തുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. റോഡ് ഗതാഗതത്തിനൊപ്പം ജലഗതാഗതത്തിനും ടൂറിസത്തിനും പ്രാധാന്യം നൽകുന്ന വികസനമാണ് അമ്പലപ്പുഴ മണ്ഡലത്തിന് ആവശ്യമെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix