Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബോളിവുഡ് താരം ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നോട്ടീസ്; ഒക്ടോബർ 28നകം രാജ്യം വിടണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ബോളിവുഡ് താരം ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്. ഒക്ടോബർ 28നകം രാജ്യം വിടണമെന്നാണ് നോട്ടീസിലെ നിർദേശം. അമേരിക്കൻ പൗരനാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഒക്ടോബർ 10ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ബോളിവുഡ് താരം ആമിർ ഖാന്റെ ബന്ധുവാണ് ഇമ്രാൻ ഖാൻ. എസ്‌ഐആർ റദ്ദാക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് ഇമ്രാൻ പങ്കെടുത്തത്. ഇമ്രാനൊപ്പം പങ്കാളിയും നടിയുമായ ലേഖ വാഷിംഗ്ടണും ബന്ധു സെയ്ൻ മേരി ഖാനും ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ മൂവരെയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ത്യൻ പൗരനല്ലാത്ത ഇമ്രാൻ ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് ഇമിഗ്രേഷൻ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നടപടിയെടുത്തതെന്ന് മുംബൈ പൊലീസ് അറിയിച്ചു. അമേരിക്കൻ പൗരത്വമുള്ള ഇമ്രാനെ നാടുകടത്തണമെന്ന് നേരത്തേ ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുൻ എംപിയുമായ കിരിത് സോമയ്യയാണ് ഇമ്രാനെതിരെ രംഗത്തെത്തിയത്. ഇമ്രാൻ ഖാൻ അമേരിക്കൻ പൗരനാണെന്ന് അവകാശപ്പെട്ട സോമയ്യ, നടന്റെ പൗരത്വം പരിശോധിക്കണമെന്ന് മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു. വിദേശ പൗരന് ഇന്ത്യയിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, മുംബൈ നിവാസി എന്ന നിലയിലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും താൻ ഒരു രാഷ്ട്രീയ സംഘടനയുടെയും പ്രതിനിധിയല്ലെന്നുമായിരുന്നു ഇമ്രാൻ ഖാന്റെ വിശദീകരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix