Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് പരാതി; സ്പാ ജീവനക്കാരായ രണ്ടുപേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. സ്പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജത്ത്, പൂവാർ സ്വദേശി നിഷാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ 16കാരിയെ അമ്മയുടെ സഹോദരിയും ഭർത്താവും ചേർന്നാണ് കോവളത്ത് എത്തിച്ചത്.

മാസങ്ങൾക്ക് മുമ്പ് കോവളത്തെത്തിച്ച പെൺകുട്ടി രണ്ട് സ്പാകളിലായി ജോലി ചെയ്തിരുന്നു. ഇതിനിടെ പലതവണ ലൈംഗിക ചൂഷണത്തിന് ഇരയായെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഇതിനിടെ, സ്പായിൽവച്ച് പരിചയപ്പെട്ട യുവാവിനൊപ്പം പെൺകുട്ടി ഒളിച്ചോടി. തുടർന്ന് പൊലീസ് മിസിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെയാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്. സ്കൂൾ രേഖകൾ പരിശോധിച്ചതിൽ പെൺകുട്ടിക്ക് 16 വയസാണെന്ന് വ്യക്തമായി. എന്നാൽ ആധാർ രേഖയിൽ പ്രായം 20 വയസെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ആധാറിലെ പ്രായവിവരം വ്യാജമാണോയെന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix