Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വഖഫ് ബോർഡ് തർക്കം; കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദ്ദീൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. എ.പി. സുന്നി വിഭാഗത്തിന്റെ പരാതികൾ പരിഗണിച്ച് പുതിയ പരിഹാര ഫോർമുല രൂപീകരിക്കാനാണ് മന്ത്രി നേരിട്ടെത്തിയത്.

പരാതി മുഖവിലയ്‌ക്കെടുക്കുന്നുവെന്നും എ.പി. വിഭാഗത്തിന് വഖഫ് ബോർഡിൽ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ ആവശ്യമായ മാർഗങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തർക്കം പരിഹരിക്കാനാണ് കൂടിക്കാഴ്ചയെന്നും കാന്തപുരത്തെ കാര്യങ്ങൾ വിശദീകരിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് മുമ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരെയും ബോധപൂർവം ഒഴിവാക്കിയിട്ടില്ലെന്നും പുതിയ നിയമത്തിലെ പരിമിതികൾ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സർക്കാർ എല്ലാ സംഘടനകളുടെയും സഹകരണം പ്രതീക്ഷിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. മറ്റു സംഘടനകൾക്കും പരാതികളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സർക്കാരിന് പരിമിതികളുണ്ടെന്നും എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ഇടങ്ങളിൽ അതിന് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് ബോർഡ് പുനഃസംഘടനയിൽ തങ്ങളെ അവഗണിച്ചെന്നാരോപിച്ച് എ.പി. സുന്നി വിഭാഗം നേരത്തെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര മന്ത്രിയും മുസ്‌ലിം ലീഗ് നേതൃത്വവുമായി ചർച്ച നടത്തി പരിഹാര ഫോർമുല മുന്നോട്ടുവെച്ചതായാണ് വിവരം.

ബോർഡിലെ നിലവിലുള്ള ഒരു അംഗത്തെ രാജിവെപ്പിച്ച് പകരം എ.പി. വിഭാഗത്തിന്റെ നോമിനിയെ ഉൾപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിന് പകരമായി ഹജ്ജ് കമ്മിറ്റി അധ്യക്ഷ സ്ഥാനം എ.പി. സുന്നി വിഭാഗം തിരിച്ചുനൽകുമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

വഖഫ് ബോർഡിലെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിവിധ സംഘടനകളെ ഒരുമിപ്പിച്ച് പരിഹാരം കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നത്. മന്ത്രിയുടെ കൂടിക്കാഴ്ചയോടെ വിഷയത്തിൽ തുടർചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix