മാടാക്കര പള്ളി സംഘർഷം; മഹല്ല് കമ്മിറ്റി സസ്‌പെൻഡ് ചെയ്ത് വഖഫ് ബോർഡ്
കോഴിക്കോട്: വടകര മാടാക്കര പള്ളിയിലെ സംഘർഷത്തെ തുടർന്ന് മഹല്ല് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്ത് വഖഫ് ബോർഡ്. ഈ മാസം എട്ടിന് മഹല്ല് ഭാരവാഹികളും എതിർകക്ഷികളും നേരിട്ട് ഹാജരാകണമെന്ന് വഖഫ് ബോർഡ് നിർദേശിച്ചു. അതുവരെ പള്ളിയുടെ പരിപാലന ചുമതല മുതവല്ലിക്ക് കൈമാറുകയും ചെയ്തു. തലശ്ശേരി കോടതിയിലെ അഭിഭാഷകൻ അബൂബക്കർ സിദ്ദീഖിനെയാണ് മുതവല്ലിയായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് കഴിഞ്ഞ ദിവസം പള്ളിയിൽ സംഘർഷത്തിന് കാരണമായത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശിയിരുന്നു. അബ്ദുറഹ്‌മാൻ ഫൈസി പൊന്മളയാണ് നിലവിലെ […]
Read more