Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന ഫ്ലാറ്റിൽ സ്ഫോടനം; അന്വേഷണം ഏറ്റെടുത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ബെംഗളൂരു പുലികേശി നഗറിൽ നിർമാണത്തിലിരുന്ന ഫ്ലാറ്റിന്റെ അഞ്ചാം നിലയിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി തീവ്രവാദ വിരുദ്ധ സ്ക്വാഡ്. ബാറ്ററി ഘടിപ്പിച്ച ഉപകരണം പൊട്ടിത്തെറിച്ച സംഭവത്തിൽ ദുരൂഹത ഉയർന്നതോടെയാണ് കർണാടക തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ രണ്ട് തൊഴിലാളികളിൽ ഒരാൾ ആശുപത്രി വിട്ടു. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന് രണ്ടംഗ സംഘം പാഴ്സൽ ബോക്സ് കൈമാറിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് പുലികേശി നഗറിലെ നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ സ്ഫോടനമുണ്ടായത്. പാഴ്സലായി ലഭിച്ച പെട്ടി തുറന്ന് പരിശോധിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. സംഭവത്തിൽ മുറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. സാധാരണ സ്ഫോടനമല്ലെന്ന സംശയം ഉയർന്നതോടെയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് നേരിട്ട് അന്വേഷണം ഏറ്റെടുത്തത്. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും സ്ഫോടനാവശിഷ്ടങ്ങൾ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തു.

സ്ഫോടനം നടന്ന കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന് രണ്ടുപേർ ചേർന്നാണ് പാഴ്സൽ ബോക്സ് കൈമാറിയതെന്നാണ് വിവരം. ഈ പെട്ടിയാണ് പിന്നീട് അഞ്ചാം നിലയിലെത്തിച്ചതെന്നും സൂചനയുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് രണ്ടംഗ സംഘത്തെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി.

സ്ഫോടനത്തിൽ പരിക്കേറ്റ രണ്ട് തൊഴിലാളികളിൽ ഒരാളുടെ പരിക്ക് ഗുരുതരമായിരുന്നില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാൾ ആശുപത്രി വിട്ടു. രണ്ടാമത്തെ തൊഴിലാളിയിൽനിന്നും കെട്ടിടത്തിലെ മറ്റ് ജീവനക്കാരിൽനിന്നും ഉടമയിൽനിന്നും തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥർ മൊഴിയെടുക്കുന്നുണ്ട്. സ്ഫോടനത്തിന്റെ കാരണവും പാഴ്സൽ കൈമാറിയവരുടെ ലക്ഷ്യവും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix