തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. തേമ്പാമൂട് സ്വദേശി അജിത്ത്, കള്ളിക്കാട് സ്വദേശി അജയ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മലയിൻകീഴിലെ മൂന്ന് ക്ഷേത്രങ്ങളിലും ഒരു വീട്ടിലുമാണ് പ്രതികൾ മോഷണം നടത്തിയത്. ആൽത്തറ ഭഗവതി ക്ഷേത്രം, ശിവനാഗേശ്വര ക്ഷേത്രം, ഇരട്ടക്കലുങ്ക് ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങളും മേൽശാന്തിയുടെ മുറിയും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




