ആലപ്പുഴ: ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ വീണ്ടും പൊലീസ് കേസ്. സഹകരണ-എക്സൈസ് മന്ത്രി എം. ലിജു നൽകിയ പരാതിയിലാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.
മിനി കൂപ്പർ അപകടക്കേസിലെ പ്രതിയെ സഹായിക്കാൻ മന്ത്രി എം. ലിജു ശ്രമിച്ചെന്നായിരുന്നു ജെയിംസ് സാമുവലിന്റെ ആരോപണം. ഇതിനെതിരെ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന് ആരോപിച്ചാണ് മന്ത്രി പൊലീസിനെ സമീപിച്ചത്.
സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെയും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ എന്നിവരുടെ പരാതികളിൽ ജെയിംസ് സാമുവലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം, തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ മോശമായ പരാമർശങ്ങൾ നടത്തുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തെന്ന പരാതിയിൽ ഷബീർ ഇബ്നു സലീമിനെതിരെയും മന്ത്രി എം. ലിജു ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.




