Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ; കോഴിക്കോട് സാഗർ ഹോട്ടലിനെതിരെ കോർപ്പറേഷൻ നടപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിത്തൂവൽ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് കോഴിക്കോട്ടെ ഹോട്ടൽ സാഗറിനെതിരെ നടപടി. അരയിടത്തുപാലത്തിന് സമീപമുള്ള ഹോട്ടലിനെതിരെ കോർപ്പറേഷൻ ആരോഗ്യവിഭാഗമാണ് നടപടി സ്വീകരിച്ചത്. വെങ്ങാലി സ്വദേശി റെനീഷിന്റെ പരാതിയിൽ സ്ഥാപനത്തിന് നോട്ടീസ് അയച്ചു. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപ്പറേഷനും തുടർനടപടികൾ സ്വീകരിക്കും.

കഴിഞ്ഞ ദിവസമാണ് റെനീഷ് ഹോട്ടൽ സാഗറിൽനിന്ന് ചിക്കൻ ബിരിയാണി വാങ്ങിയത്. ബിരിയാണി പ്ലേറ്റിലേക്ക് മാറ്റുന്നതിനിടെ ഇറച്ചിയിൽ കോഴിത്തൂവൽ പറ്റിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ റെനീഷ് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചു. എന്നാൽ വിഷയം വലിയ സംഭവമാക്കേണ്ടതില്ലെന്ന് പറഞ്ഞ് ഹോട്ടൽ അധികൃതർ പരാതി നിസാരവത്കരിച്ചതായാണ് റെനീഷിന്റെ ആരോപണം.

‘നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്തോളൂ’ എന്ന് ഹോട്ടൽ അധികൃതർ പറഞ്ഞതോടെ ബിരിയാണിയുമായി ഹോട്ടലിന് മുന്നിൽ കുത്തിയിരുന്ന് റെനീഷ് പ്രതിഷേധിച്ചു. ഏകദേശം നാലു മണിക്കൂറോളം ഹോട്ടലിന്റെ വാതിൽക്കൽ ബിരിയാണിയുമായി ഇരുന്നായിരുന്നു പ്രതിഷേധം.

തങ്ങളുടെ ഭാഗത്താണ് തെറ്റുണ്ടായതെന്ന് മനസ്സിലാക്കി റെനീഷിനോട് മാപ്പ് പറയുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തെന്നാണ് ഹോട്ടൽ അധികൃതരുടെ പ്രതികരണം. എന്നാൽ, ഹോട്ടലിന്റെ വാതിൽക്കൽ കുത്തിയിരുന്നുള്ള പ്രതിഷേധം മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അധികൃതർ ആരോപിച്ചു. ഹോട്ടലിലേക്ക് കോഴിയിറച്ചി എത്തിക്കുന്ന സ്ഥാപനത്തിനെതിരെയും റെനീഷ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix