Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇനി 17.5 ലക്ഷം രൂപ; അംഗവൈകല്യത്തിനുള്ള ധനസഹായവും കൂട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരത്തുക ഗണ്യമായി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകിവന്നിരുന്ന നഷ്ടപരിഹാരം 14 ലക്ഷം രൂപയിൽ നിന്ന് 17.5 ലക്ഷം രൂപയായാണ് ഉയർത്തിയത്. പാമ്പ്, കടന്നൽ, തേനീച്ച എന്നിവയുടെ ആക്രമണത്തെ തുടർന്നുള്ള മരണങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.

വന്യജീവി ആക്രമണങ്ങളിൽ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള ധനസഹായവും വർധിപ്പിച്ചിട്ടുണ്ട്. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം രണ്ട് ലക്ഷം രൂപയിൽ നിന്ന് രണ്ടര ലക്ഷം രൂപയാക്കി. 60 ശതമാനത്തിന് മുകളിൽ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള ധനസഹായം രണ്ടര ലക്ഷം രൂപയിൽ നിന്ന് 3,12,500 രൂപയായും ഉയർത്തി.

ചികിത്സാ സഹായവും വർധിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്ന പരിക്കുകൾക്ക് അവയുടെ ഗുരുതരാവസ്ഥ അനുസരിച്ച് 1,25,000 രൂപ വരെ ധനസഹായം ലഭിക്കും. ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിവാസം ആവശ്യമായി വരുന്ന ഗുരുതര പരിക്കുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഒരു ലക്ഷം രൂപ വരെ അനുവദിക്കാം.

അതീവ ഗുരുതരമായി പരിക്കേൽക്കുകയും ദീർഘകാലം ചികിത്സ ആവശ്യമായി വരികയും ചെയ്യുന്നവർക്ക് ചികിത്സാച്ചെലവിനത്തിൽ വലിയ തുക വേണ്ടിവന്നാൽ, ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ യഥാർഥ ചികിത്സാച്ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിക്കാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.

സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നഷ്ടപരിഹാരത്തുക വർധിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. വന്യജീവി ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതാണ് പുതിയ ഉത്തരവ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix