Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ദീപ സാമ്പത്തിക തട്ടിപ്പ് നടത്തി, ശ്യാംജിത്ത് ശമ്പളം കൈപ്പറ്റി’; വൗച്ചറുകൾ പുറത്തുവിട്ട് വൈദേകം മാനേജ്‌മെൻ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ഇ.പി. ജയരാജന്റെ സഹോദരിയുടെ മകൻ ശ്യാംജിത്തിനെതിരെ വീണ്ടും ആരോപണങ്ങളുമായി വൈദേകം റിസോർട്ട് മാനേജ്മെന്റ്. ശ്യാംജിത്തിന്റെ ഭാര്യ ദീപ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന വാദം തെറ്റാണെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാലാണ് ദീപയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

പലരുടെയും പേരിൽ വ്യാജ ഒപ്പിട്ട് പണം തട്ടിയെന്നാണ് വൈദേകം മാനേജ്മെന്റിന്റെ ആരോപണം. ഇതിന് തെളിവായി വൗച്ചറുകളും പുറത്തുവിട്ടിട്ടുണ്ട്. സർക്കാർ ജീവനക്കാരനായ ശ്യാംജിത്ത് വൈദേകം റിസോർട്ടിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ (പി.ആർ.ഒ) എന്ന പേരിൽ വിസിറ്റിങ് കാർഡ് അച്ചടിച്ചുവെന്നും മാനേജ്മെന്റ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ശ്യാംജിത്ത് ജോലി ചെയ്യുന്ന ഐ.സി.എമ്മിൽ പരാതി നൽകിയതായും അറിയിച്ചു.

അതേസമയം, ദീപയെ നിയമങ്ങൾ പാലിക്കാതെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയതെന്നായിരുന്നു ശ്യാംജിത്തിന്റെ വാദം. തന്റെ ഭാഗം വിശദീകരിക്കാൻ ദീപയ്ക്ക് അവസരം നൽകിയില്ലെന്നും തൊഴിലാളിയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ശ്യാംജിത്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ദീപയോട് നീതി നിഷേധിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ദീപ അഞ്ച് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന വൈദേകം മാനേജ്മെന്റിന്റെ ആരോപണത്തിന് പിന്നാലെയാണ് ശ്യാംജിത്ത് പ്രതികരിച്ചത്. ശശിധരൻ കർത്തയിൽ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് നേരത്തെയും ശ്യാംജിത്ത് നിലപാട് മാറ്റിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix