Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡയാലിസിസിനായി വീട്ടുകാർ പുറത്തുപോയി; വീട്ടിൽ കയറി സ്വർണവും പണവും കവർന്ന 21കാരൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: രോഗിയെ ഡയാലിസിസിനായി ആശുപത്രിയിൽ കൊണ്ടുപോയ സമയം വീട്ടിൽ കയറി സ്വർണവും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് താമരശ്ശേരി എകരൂർ പൂനൂർ സ്വദേശി അനന്തു ബി.എം (21) ആണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. നാലര പവൻ സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയുമാണ് ഇയാൾ മോഷ്ടിച്ചതെന്നാണ് പരാതി.

കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് പിന്നിലെ തൈത്തോട്ടത്തിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി മൊയ്തീൻകുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ആയുർവേദ ഉഴിച്ചിൽ പഠനത്തിനായി ഒന്നര മാസത്തോളമായി അനന്തു കൊണ്ടോട്ടിയിൽ താമസിച്ചുവരികയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വീട്ടിലെ രോഗിയെ ഡയാലിസിസിനായി മുക്കത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ രാവിലെ വീട്ടിൽനിന്ന് പോയിരുന്നു. ചികിത്സ പൂർത്തിയാക്കി രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നിയ വീട്ടുകാർ അകത്ത് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് വീടും പരിസരവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷണത്തിൽ യുവാവിന്റെ പങ്കും കൊണ്ടോട്ടിയിൽ താമസിച്ചിരുന്ന കാലത്തെ പ്രവർത്തനങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix