Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

CMRL-എക്‌സാലോജിക് കേസ്; നിയമവ്യവസ്ഥയില്‍ വിശ്വാസം: പിണറായി വിജയന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പ്രതികരിച്ച് പിണറായി വിജയൻ. രാജ്യത്തെ നിയമവ്യവസ്ഥയിൽ വിശ്വാസമർപ്പിച്ചയാളാണ് താനെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“എല്ലാ ഘട്ടത്തിലും നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച ഒരാളാണ് ഞാൻ. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായുള്ള നിലപാടാണ് ഇന്ന് കേരള ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്,” പിണറായി വിജയൻ പറഞ്ഞു.

സിഎംആർഎൽ–എക്സാലോജിക് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം അപ്പീലുകൾ പരിഗണിച്ച ശേഷമാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസം നൽകുന്നതാണ് നടപടി.

നാല് അപ്പീലുകളും ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച്, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), വിജിലൻസ്, കെ.എം. ഷാജഹാൻ എന്നിവർ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നും നിർദേശിച്ചു. അന്വേഷണം ഉൾപ്പെടെയുള്ള തുടർനടപടികൾ ഈ കാലയളവിൽ പാടില്ലെന്നും കോടതി വ്യക്തമാക്കി.

ഹർജിക്കാരനായ കെ.എം. ഷാജഹാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടോ, മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ടോ, നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഹൈക്കോടതി വിശദീകരണം തേടി.

പൊതുസമൂഹത്തിന്റെ പിന്തുണ ലഭിച്ചേക്കാമെങ്കിലും അത് കോടതിക്ക് ബാധകമല്ലെന്നും കോടതിയെ പഠിപ്പിക്കാൻ വരരുതെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെ സർക്കാർ അംഗീകരിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം, എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അന്വേഷണത്തിൽ ഇടപെടരുതെന്ന നിലപാടും സർക്കാർ സ്വീകരിച്ചു.

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തെയും പിണറായി വിജയൻ വിമർശിച്ചു. ഇഡി തോളിൽ കയറുകയാണെന്നും എസ്എഫ്ഐഒ കുറ്റപത്രത്തിലെ തുടർനടപടികൾ തടഞ്ഞതോടെ ഇഡിയുടെ അന്വേഷണത്തിന് നിലനിൽപ്പില്ലാതായെന്നും അദ്ദേഹം പറഞ്ഞു.

കെ.എം. ഷാജഹാന് രാഷ്ട്രീയ അജണ്ടയുണ്ടെന്നും സിംഗിൾ ബെഞ്ച് ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനെപ്പോലെയാണ് പ്രവർത്തിച്ചതെന്നും ടി. വീണയും മുഹമ്മദ് റിയാസും ഹൈക്കോടതിയിൽ വാദിച്ചതായും റിപ്പോർട്ടുകളുണ്ട്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിലെ നിയമപ്രശ്നങ്ങൾ സംബന്ധിച്ച് ഹൈക്കോടതി നവംബർ 25ന് വിശദമായ വാദം കേൾക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix