Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേരാനല്ലൂർ വാഹനാപകടം; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞതിൽ പ്രതിഷേധിച്ച് ജയ ബാലകൃഷ്ണന്റെ കുടുംബം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതിഷേധവുമായി ജയ ബാലകൃഷ്ണന്റെ കുടുംബം. തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും തങ്ങളുടെ ഭാഗം കേൾക്കാൻ തയ്യാറായില്ലെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽനിന്ന് രക്ഷപ്പെടാൻ ജഡ്ജി എല്ലാ വഴികളും തേടുകയാണെന്നും കുടുംബം ആരോപിച്ചു.

അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും ഹൈക്കോടതി ജഡ്ജിയോട് നിർദേശിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും നാല് മണിക്കൂറോളം ചോദ്യം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ജഡ്ജിയുടെ വാദം.

ഹർജിക്കാരൻ ജുഡീഷ്യൽ ഓഫീസറല്ലേ എന്ന് ചോദിച്ച കോടതി, അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും അന്വേഷണ സംഘത്തോട് ആരാഞ്ഞു. പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നും അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix