മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത ഇ.കെ. വിഭാഗം നേതാക്കൾ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്ന് സമസ്ത നേതൃത്വം അറിയിച്ചു. ജനറൽ സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർ കൊയ്യോടിന്റെ നേതൃത്വത്തിലായിരുന്നു നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സമകാലിക വിഷയങ്ങളും ചർച്ച ചെയ്തതായി നേതൃത്വം വ്യക്തമാക്കി.
സമസ്തയുടെ ശക്തിയും ജനകീയതയും ബോധ്യമുണ്ടെന്നും സംഘടനയ്ക്ക് അർഹമായ പരിഗണന നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായും സമസ്ത നേതാക്കൾ കൂടിക്കാഴ്ച നടത്തി.




