തിരുവനന്തപുരം: കേരള സർവകലാശാലയിലെ അസിസ്റ്റന്റ് നിയമന തട്ടിപ്പിൽ കൂടുതൽ നടപടികളുമായി ക്രൈംബ്രാഞ്ച്. അനധികൃതമായി നിയമനം നേടിയ 38 പേരെയും കേസിൽ പ്രതികളാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇവർക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
ഇവർക്കെതിരെ ചുമത്തേണ്ട കുറ്റങ്ങൾ സംബന്ധിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. ആദ്യ കുറ്റപത്രത്തിൽ വൈസ് ചാൻസലർ ഉൾപ്പെടെ എട്ട് പ്രതികളാണുള്ളത്. ആദ്യ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. തുടർന്നായിരിക്കും അനധികൃത നിയമനം നേടിയ 38 പേർക്കെതിരായ തുടർനടപടികൾ സ്വീകരിക്കുക




