Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം ഗൗരവമുള്ള വിഷയം: ഡിജിപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അടൂർ പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികൾ നടത്തിയ അതിക്രമം ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റാവാഡ ചന്ദ്രശേഖർ. സംഭവത്തിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനപ്രതിനിധികൾ പൊലീസ് സ്റ്റേഷനിൽ എത്തുന്നത് സ്വാഭാവികമാണ്. എന്നാൽ അതിനപ്പുറം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

കെഎസ്‌യു നേതാവ് ഫെനി നൈനാൻ, ശ്രീനാദേവി കുഞ്ഞമ്മ എന്നിവരുൾപ്പെടെയുള്ളവർ അടൂർ പൊലീസ് സ്റ്റേഷനിൽ നടത്തിയ അതിക്രമത്തിലാണ് വിശദമായ അന്വേഷണത്തിന് പൊലീസ് ഒരുങ്ങുന്നത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിവൈഎസ്പി തലത്തിൽ അന്വേഷണം നടത്താൻ പത്തനംതിട്ട എസ്പി നിർദേശം നൽകി.

സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ, ശ്രീനാദേവിക്കും സംഘത്തിനും പൊലീസ് സഹായം നൽകിയോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിൽ പരിശോധിക്കും. ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. അന്ന് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. പൊലീസിന്റെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് കേസെടുത്തെങ്കിലും പിന്നീട് തുടർനടപടികൾ ഉണ്ടായില്ല. പ്രതികളെ എഫ്ഐആറിൽ കണ്ടാൽ അറിയാവുന്നവർ എന്ന രീതിയിലാണ് രേഖപ്പെടുത്തിയിരുന്നത്.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. തുടർന്ന് സിപിഎം ഇടപെട്ട് വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിൽ ഡിവൈഎസ്പി തല അന്വേഷണത്തിന് ഉത്തരവിട്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix