Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൈക്കൂലി കേസ്; കുന്നത്തൂർ മുൻ ഡെപ്യൂട്ടി തഹസിൽദാർക്ക് എട്ട് വർഷം തടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൈക്കൂലി കേസിൽ കുന്നത്തൂർ താലൂക്ക് ഓഫീസിലെ മുൻ ഡെപ്യൂട്ടി തഹസിൽദാർക്ക് എട്ട് വർഷം തടവുശിക്ഷ വിധിച്ച് കൊല്ലം വിജിലൻസ് കോടതി. വടക്കുംതല സ്വദേശി ബാബുവിനെയാണ് കോടതി ശിക്ഷിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.

2014ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന് അനധികൃതമായി ചെങ്കല്ല് വെട്ടാൻ ഒത്താശ ചെയ്തുനൽകിയ ശേഷം ബാബു കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. എന്നാൽ അടുത്ത ഗഡു കൈക്കൂലി നൽകാത്തതിനെ തുടർന്ന് ചെങ്കല്ല് വെട്ടുന്നതിനിടെ യന്ത്രം പിടിച്ചെടുത്ത് കുന്നത്തൂർ താലൂക്ക് ഓഫീസിൽ സൂക്ഷിച്ചു.

യന്ത്രം വിട്ടുനൽകുന്നതിനായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകാൻ താലൂക്ക് ഓഫീസിൽവെച്ച് വീണ്ടും 2,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തു. തുടർന്ന് ജിയോളജി വകുപ്പിൽ പിഴയടച്ചശേഷം യന്ത്രം വിട്ടുനൽകുന്നതിനുള്ള അവസാന ഗഡുവായി 5,000 രൂപയും ബാബു കൈപ്പറ്റി. ഇതിനിടെയാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്.

കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. മോഹിത് സി.എസ്. ആണ് വിധി പ്രസ്താവിച്ചത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.എസ്. ദിവ്യ, സിജു രാജൻ എന്നിവർ ഹാജരായി.

കൊല്ലം വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈ.എസ്.പി റെക്സ് ബോബി അരവിനാണ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഡിവൈ.എസ്.പി ആർ. ജയശങ്കർ അന്വേഷണം തുടർന്നു. ഡിവൈ.എസ്.പി കെ. അശോക് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix