Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അങ്കമാലിയിൽ അമിതഭാരം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അങ്കമാലി: അമിതഭാരം കയറ്റിയും അനുവദനീയമായതിലും കൂടുതൽ ഉയരത്തിൽ ചരക്കുകൾ കൊണ്ടുപോയും സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെ നടപടി. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 51 വാഹനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. അങ്കമാലി, മഞ്ഞപ്ര, കരയാംപറമ്പ്, ഏഴാറ്റുമുഖം മേഖലകളിലായിരുന്നു രണ്ട് സ്ക്വാഡുകളായി തിരിഞ്ഞുള്ള പരിശോധന.

അമിതഭാരം കയറ്റിയ വാഹനങ്ങൾ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുന്നതായും വൈദ്യുതി ലൈനുകൾ, പോസ്റ്റുകൾ, മറ്റ് കേബിളുകൾ എന്നിവയ്ക്ക് നാശമുണ്ടാക്കുന്നതായും പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പരിശോധന നടത്തിയത്. അമിതഭാരം കയറ്റിയ രണ്ട് വാഹനങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ഡ്രൈവിങ് ലൈസൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, നികുതി എന്നിവ ഇല്ലാതെ സർവീസ് നടത്തിയ വാഹനങ്ങളും പരിശോധനയിൽ കണ്ടെത്തി. വാഹനങ്ങളുടെ ബോഡിയിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയതും സൈലൻസറിൽ രൂപമാറ്റം നടത്തിയതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് കോമ്പൗണ്ടിങ് ഫീസായി 36,500 രൂപ ഈടാക്കി. പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix