Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൂണെയിൽ 33കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പൂണെ: മഹാരാഷ്ട്രയിലെ പൂണെയിൽ 33കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പായൽ അക്ഷയ് സാംബ്രെയാണ് മുകുന്ദ് നഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഖേദ് ശിവപുരിലെ നക്ഷത്ര പാലസ് ഉടമകളുടെ മകളാണ് പായൽ.

രാവിലെ 11 മണിയോടെ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തെക്കൻ പൂണെയിൽ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള സാംബ്രെ പാലസ് ഓഡിറ്റോറിയത്തിന് പിന്നിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

പായലിന്റെ മരണവാർത്ത അറിഞ്ഞതോടെ ബന്ധുക്കൾ സ്ഥലത്തെത്തി ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള കല്യാണ മണ്ഡപം അടിച്ചുതകർത്തു. വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും ഉപയോഗിക്കുന്ന പ്രശസ്തമായ ഓഡിറ്റോറിയമാണിത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി.

ആറു വർഷം മുമ്പായിരുന്നു പായലിന്റെ വിവാഹം. ഇവർക്ക് നാലു വയസ്സുള്ള മകളുണ്ട്. ഭർതൃവീട്ടുകാർ നിരന്തരം സ്വർണം ആവശ്യപ്പെട്ട് പായലിനെ സമ്മർദത്തിലാക്കിയിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

കുടുംബപ്രശ്നങ്ങളാകാം മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ പായലിന്റെ ഭർത്താവും ഭർതൃവീട്ടുകാരും ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിനുമായി വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix