Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഐടി കമ്പനികളിൽ കന്നഡിഗർക്ക് ജോലി വേണം; ബെംഗളൂരുവിൽ പ്രചാരണവുമായി കന്നഡ അനുകൂല സംഘടന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കർണാടകയിലെ ഐടി കമ്പനികളിൽ സംസ്ഥാനത്തെ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യവുമായി കന്നഡ അനുകൂല സംഘടനകൾ രംഗത്ത്. കർണാടക രക്ഷണ വേദികെ (കെആർവി)യുടെ നേതൃത്വത്തിലാണ് ഒരുമാസം നീളുന്ന പ്രചാരണം ആരംഭിച്ചത്.

ബെംഗളൂരുവിലെയും മറ്റ് പ്രദേശങ്ങളിലെയും ഐടി പാർക്കുകളും സ്വകാര്യ കമ്പനികളും സന്ദർശിച്ച് സംഘടനാ പ്രവർത്തകർ നിവേദനം നൽകി. കെആർവി സംസ്ഥാന അധ്യക്ഷൻ ടി.എ. നാരായണ ഗൗഡയുടെ നേതൃത്വത്തിലാണ് പ്രചാരണം നടക്കുന്നത്. നവംബർ ഒന്നിന് കന്നഡ രാജ്യോത്സവ ദിനത്തിലാണ് പരിപാടിക്ക് തുടക്കമായത്.

സ്വകാര്യ കമ്പനികളിൽ കർണാടക സ്വദേശികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. കമ്പനികളിലെ ആകെ ജീവനക്കാരുടെ എണ്ണവും അതിൽ കർണാടക സ്വദേശികളുടെ എണ്ണവും വ്യക്തമാക്കണമെന്നും കെആർവി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ നിയമന നടപടികളുടെ വിവരങ്ങളും കമ്പനികളോട് തേടിയിട്ടുണ്ട്.

അതേസമയം, ഐടി കമ്പനികളിൽ നേരിട്ട് സന്ദർശനം നടത്തി ഇത്തരം പ്രചാരണം നടത്തരുതെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തെ സംഘടനകളോട് അഭ്യർഥിച്ചിരുന്നു. ഇത്തരം വിഷയങ്ങൾ ചർച്ചകളിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കന്നഡിഗരുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുടെ അഭ്യർഥന മറികടന്നാണ് കെആർവി പ്രവർത്തകർ കമ്പനികളിലെത്തി നിവേദനം നൽകിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞെത്തിയ പ്രവർത്തകർ കമ്പനി മാനേജ്മെന്റ് പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix