Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കില ഡയറക്ടര്‍; കോണ്‍ഗ്രസ് പ്രതിനിധി വേണമെന്ന് വി ഡി സതീശന്‍, ലീഗ് മതിയെന്ന് കെ എം ഷാജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള കില ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജിയും തമ്മിൽ അഭിപ്രായവ്യത്യാസം. കോൺഗ്രസ് പ്രതിനിധിയായ ഡോ. ജെ.ബി. രാജനെ നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ താൽപര്യം. എന്നാൽ മുസ്‌ലിം ലീഗ് പ്രതിനിധിയെ ഡയറക്ടറാക്കണമെന്ന നിലപാടിലാണ് വകുപ്പ് മന്ത്രി. ഇതിനായി മൂന്ന് പേരുകൾ ലീഗ് നേതൃത്വം മുന്നോട്ടുവെച്ചതായാണ് വിവരം.

കില ഡയറക്ടർ സ്ഥാനത്തേക്കുള്ള പ്രായപരിധി 60 വയസ്സാണ്. ഈ പ്രായപരിധി പിന്നിട്ട ഡോ. ജെ.ബി. രാജനെ നിയമിക്കുന്നതിനായി പ്രായപരിധി 70 ആയി ഉയർത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നാണ് റിപ്പോർട്ട്. എന്നാൽ ഡയറക്ടർ സ്ഥാനത്ത് മുസ്‌ലിം ലീഗ് പ്രതിനിധി വരണമെന്ന ആവശ്യത്തിൽ മന്ത്രി ഉറച്ചുനിൽക്കുകയാണ്.

ഡോ. സൈനുലാബ്ദീൻ കോട്ട, ഡോ. വി.പി. സക്കീർ ഹുസൈൻ, ഡോ. എം.എച്ച്. ഇല്യാസ് എന്നിവരിൽ ഒരാളെ കില ഡയറക്ടറായി നിയമിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ആലോചനയെന്നാണ് വിവരം.

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്നതോടെ പുതിയ ഡയറക്ടറെ നിയമിക്കുന്ന നടപടികൾ പ്രതിസന്ധിയിലായി. ഇതോടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുണ്‍ കെ. വിജയന് കിലയുടെ അധിക ചുമതല നൽകിയത്.

നിയമനവുമായി ബന്ധപ്പെട്ട തർക്കം കോൺഗ്രസ്-മുസ്‌ലിം ലീഗ് നേതാക്കൾ തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കാനാണ് നിലവിലെ ധാരണ. ഇരുപക്ഷവും നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ കില ഡയറക്ടർ നിയമനത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് നീളാനാണ് സാധ്യത. പുതിയ നിയമനം സംബന്ധിച്ച ചർച്ചകൾക്ക് ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാകുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix