Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

​ഗൾഫിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ജോലി നേടാം; ഇന്റർവ്യൂ 5ന് തൃശ്ശൂരിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: മിഡിൽ ഈസ്റ്റിലെ തങ്ങളുടെ ഹൈപ്പർ മാർക്കറ്റുകളിലെ ഒഴിവുകളിലേക്ക് ലുലു ഗ്രൂപ്പ് വാക്ക് ഇൻ അഭിമുഖം സംഘടിപ്പിക്കുന്നു. 5ന് തൃശൂർ ഹയാത്ത് റീജൻസിയിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് അഭിമുഖം. മാനേജ്മെന്റ് ട്രെയ്നി, ജൂനിയർ അക്കൗണ്ടന്റ്, സെയിൽസ്മാൻ, കാഷ്യർ തുടങ്ങിയ തസ്തികകളിലേക്കാണ് പുരുഷ ഉദ്യോഗാർഥികൾക്ക് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസസൗകര്യം, യാത്രാസൗകര്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. തസ്തികകളും യോഗ്യതയും ചുവടെ:

∙ മാനേജ്മെന്റ് ട്രെയ്നി: എംബിഎ ബിരുദവും റീട്ടെയ്ൽ സ്റ്റോറുകളിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം 30 ൽ താഴെ.

∙ ജൂനിയർ അക്കൗണ്ടന്റ്സ്: എംകോം ബിരുദവും അക്കൗണ്ട്സ് വിഭാഗത്തിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം 30 ൽ താഴെ.

∙ സെയിൽസ്മാൻ/കാഷ്യർ: പ്ലസ് ടു യോഗ്യതയും വസ്ത്രം, സാരി, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, സൂപ്പർമാർക്കറ്റ് മേഖലകളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം 20–28.

∙ ബുച്ചർ, ഫിഷ് മംഗർ, കുക്ക്, സെക്യൂരിറ്റി ജീവനക്കാർ, ഇലക്ട്രീഷ്യൻ, ബേക്കർ, മലബാർ സ്നാക്സ് മേക്കർ, ആർട്ടിസ്റ്റ് തുടങ്ങിയ ഒഴിവുകളുമുണ്ട്. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 40 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.

അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിശദമായ ബയോഡേറ്റ, പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ പാസ്‌പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, അതിന്റെ പകർപ്പുകൾ എന്നിവ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: 75938 12223, 75938 12225

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix