Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെഎസ്ആർടിസി ബസിൽനിന്ന് വീണ് യാത്രക്കാരന് പരിക്ക്; 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വിനോദയാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽനിന്ന് വീണ് പരിക്കേറ്റ യാത്രക്കാരന് 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 45 ദിവസത്തിനകം തുക കൈമാറണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നിർദേശിച്ചു. യാത്രക്കാരുടെ പരാതികൾ പരിഗണിക്കുന്നതിലും ആവശ്യമായ സഹായം നൽകുന്നതിലും കെഎസ്ആർടിസിക്ക് വീഴ്ച സംഭവിച്ചതായി കമ്മിഷൻ നിരീക്ഷിച്ചു.

എറണാകുളം ഇടപ്പള്ളി സ്വദേശിനി ചന്ദ്രിക മോഹൻദാസാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. 2023 ഒക്ടോബർ ഏഴിന് ഇടപ്പള്ളി വട്ടേക്കുന്നം റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെയായിരുന്നു അപകടം. ചന്ദ്രികയും കുടുംബവും കെഎസ്ആർടിസി ബസിലായിരുന്നു യാത്ര ചെയ്തിരുന്നത്.

അങ്കമാലിയിൽനിന്ന് മറ്റ് യാത്രക്കാർ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ചന്ദ്രികയുടെ 73 വയസ്സുള്ള ഭർത്താവിനോട് ഇരുന്ന സീറ്റിൽനിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ അദ്ദേഹം താഴെ വീഴുകയും ഇടതു കൈത്തണ്ടയിലെ എല്ല് പൊട്ടുകയും ചെയ്തു.

തുടർന്ന് മഞ്ഞുമ്മൽ ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി 52,348 രൂപ ചെലവായെന്നാണ് പരാതിയിൽ പറയുന്നത്. ബസിൽ ആവശ്യമായ പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും അപകടത്തിനു പിന്നാലെ വൈദ്യസഹായം ലഭ്യമാക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

പരാതികൾ യഥാസമയം പരിഗണിക്കാതിരുന്നതും തൃപ്തികരമായ പരിഹാരം നൽകാതിരുന്നതും സേവനത്തിലെ അപര്യാപ്തതയും നിരുത്തരവാദപരമായ സമീപനവുമാണെന്ന് കമ്മിഷൻ വ്യക്തമാക്കി. ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റേതാണ് ഉത്തരവ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “കെഎസ്ആർടിസി ബസിൽനിന്ന് വീണ് യാത്രക്കാരന് പരിക്ക്; 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്”

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix