Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എം.പി ആഗ റൂഹുള്ള പാർട്ടി വിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിലെ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. പാർട്ടിയിലെ മുതിർന്ന നേതാവും ശ്രീനഗർ എം.പിയുമായ ആഗ സയീദ് റൂഹുള്ള മെഹ്ദി പാർട്ടി വിട്ടു. പാർലമെന്റ് അംഗത്വവും രാജിവെക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ബുദ്ഗാമിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് റൂഹുള്ളയുടെ പ്രഖ്യാപനം.

കൊല്ലപ്പെട്ട പിതാവ് ആഗ സയ്യിദ് മെഹ്ദിയുടെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് റൂഹുള്ള ബുദ്ഗാമിൽ റാലി സംഘടിപ്പിച്ചത്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നതടക്കമുള്ള പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽനിന്ന് പാർട്ടി നേതൃത്വം പിന്നോട്ടുപോയെന്ന് ആരോപിച്ചാണ് രാജി പ്രഖ്യാപനം.

80 മിനിറ്റോളം നീണ്ട പ്രസംഗത്തിൽ ജമ്മു കശ്മീരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സൂചന നൽകി. നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്കും മുഖ്യമന്ത്രി ഉമർ അബ്ദുള്ളയ്ക്കുമെതിരെ രൂക്ഷവിമർശനമാണ് റൂഹുള്ള ഉന്നയിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിൽനിന്ന് ഇരുവരും പിന്മാറിയെന്നും അദ്ദേഹം ആരോപിച്ചു.

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക, തടവുകാരെ മോചിപ്പിക്കുക, സൗജന്യ വൈദ്യുതി നൽകുക തുടങ്ങിയ 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്ന് റൂഹുള്ള പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളെല്ലാം നുണകളായിരുന്നുവെന്നും അത്തരം വാഗ്ദാനങ്ങളുടെ ഭാഗമാകാൻ ഇനി കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ പ്രാധാന്യം ജമ്മു കശ്മീരിലെ ജനങ്ങളുടെ അന്തസ്സും ആത്മാഭിമാനവും വീണ്ടെടുക്കാനുള്ള പ്രസ്ഥാനത്തിന് തുടക്കമിടുന്നതിനാണെന്നും റൂഹുള്ള പറഞ്ഞു.

ജമ്മു കശ്മീരിൽ വലിയ ജനപിന്തുണയുള്ള ഷിയാ വിഭാഗത്തിൽനിന്നുള്ള നേതാവാണ് ആഗ റൂഹുള്ള. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസിന്റെ താരപ്രചാരകനായിരുന്നു അദ്ദേഹം. കശ്മീർ, ജമ്മു മേഖലകളിലെ വിവിധ മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികൾക്കായി റൂഹുള്ള വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.

നാഷണൽ കോൺഫറൻസ് അധികാരത്തിലെത്തിയതുമുതൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യം പാർട്ടിയുടെ പ്രധാന അജണ്ടയായി തുടരണമെന്ന് റൂഹുള്ള ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രത്യേക പദവി പുനഃസ്ഥാപിക്കാനുള്ള ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനുപകരം, ബി.ജെ.പിയുടെ അജണ്ടയായ സംസ്ഥാന പദവി തിരിച്ചുപിടിക്കുന്നതിനാണ് ഉമർ അബ്ദുള്ള സർക്കാർ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പാർട്ടി നേതൃത്വം റൂഹുള്ളയെ അവഗണിച്ചിരുന്നതായും പാർട്ടി യോഗങ്ങളിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ബുദ്ഗാം നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് അദ്ദേഹത്തിന്റെ അസാന്നിധ്യം നാഷണൽ കോൺഫറൻസിന് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി.

റൂഹുള്ള പാർട്ടി വിട്ടതോടെ അദ്ദേഹത്തിനൊപ്പം ഇനി ആരെല്ലാം പാർട്ടി വിടുമെന്ന ആശങ്കയിലാണ് നാഷണൽ കോൺഫറൻസ് നേതൃത്വം. അടുത്തിടെ നടന്ന മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടിയിലെ 20ഓളം എം.എൽ.എമാർ നേതൃത്വത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ റൂഹുള്ളയുടെ നീക്കം പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix