Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘KSEBയിൽ നടക്കുന്നത് വൻ അഴിമതി’; എല്ലാ ഫയലുകളും പുറത്ത് വിടണമെന്ന് പിണറായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്താനുള്ള സർക്കാരിന്റെ നീക്കം അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതുപണം കൊള്ളയടിക്കാനുള്ള ഈ നീക്കങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കെഎസ്ഇബിയുടെ വിയോജനക്കുറിപ്പുകളും സർക്കാർ പുറത്തുവിടണമെന്നും പിണറായി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കൃത്യമായ ഇടപെടലുകളിലൂടെയും കാര്യക്ഷമമായ മാനേജ്‌മെന്റിലൂടെയും പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം, യാതൊരു നീതീകരണവുമില്ലാത്ത കരാറുകളിൽ ഏർപ്പെട്ട് സംസ്ഥാന ഖജനാവ് കൊള്ളയടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഹിമാചൽ പ്രദേശിലെ പൊതുമേഖലാ സ്ഥാപനം വൈദ്യുതി നൽകാമെന്ന് സമ്മതിച്ചിട്ടും നിശ്ചിത സമയത്ത് മറുപടി നൽകാതെ ഒളിച്ചുകളിച്ച് സ്വകാര്യമേഖലയിലുള്ള കച്ചവടത്തിന് വഴിയൊരുക്കുകയായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കെഎസ്ഇബിയിലെ വഴിവിട്ട നീക്കങ്ങളും ഉന്നത ഉദ്യോഗസ്ഥരുടെ മാറ്റവും വൻ സാമ്പത്തിക അഴിമതിക്ക് വഴിയൊരുക്കാനാണെന്ന ആക്ഷേപം ശക്തമാണ്. അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ പുകച്ചുചാടിച്ചാണ് സർക്കാർ ഇത്തരം വിവാദ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത് എന്നും അദ്ദേഹം ആരോപിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix