Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

39-ാം വയസിലും മിന്നൽ വേഗം; രോഹിത് ശർമയുടെ തകർപ്പൻ ഫീൽഡിങ്ങിന് കൈയടിച്ച് ആരാധകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

39-ാം വയസിലും കളിക്കളത്തിലെ ചുറുചുറുക്കിന് കുറവില്ലെന്ന് തെളിയിച്ച് ഇന്ത്യൻ താരം രോഹിത് ശർമ. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഡാരിൽ മിച്ചലിനെ റൺഔട്ടാക്കാൻ രോഹിത് നടത്തിയ മിന്നൽ ഫീൽഡിങ്ങാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. താരത്തിന്റെ ശാരീരികക്ഷമതയും വേഗത്തിലുള്ള പ്രതികരണശേഷിയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഷോർട്ട് മിഡ് വിക്കറ്റ് മേഖലയിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത്, ഗ്ലെൻ ഫിലിപ്‌സിന്റെ സിംഗിൾ ശ്രമത്തിനിടെ പന്ത് അതിവേഗത്തിൽ കൈക്കലാക്കി ബാറ്ററുടെ എൻഡിലേക്ക് കൃത്യമായി എറിഞ്ഞു. പന്ത് വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിയതോടെ അദ്ദേഹം സ്റ്റംപുകൾ തെറിപ്പിച്ചു. ക്രീസിലെത്താൻ കഴിയാതിരുന്ന ഡാരിൽ മിച്ചൽ റൺഔട്ടായി.

രോഹിത്തിന്റെ വേഗത്തിലുള്ള പ്രതികരണവും കൃത്യതയാർന്ന ത്രോയുമാണ് ഈ പുറത്താകലിന് വഴിയൊരുക്കിയത്. മത്സരത്തിലെ ശ്രദ്ധേയമായ നിമിഷങ്ങളിലൊന്നായി ഈ ഫീൽഡിങ് പ്രകടനം മാറി.

അടുത്തിടെ ഇന്ത്യൻ ടീമിലെ രോഹിത്തിന്റെ ഭാവിയെക്കുറിച്ച് നിരവധി ചർച്ചകൾ ഉയർന്നിരുന്നു. ബാറ്റിങ്ങിലെ പഴയ മികവ് കുറഞ്ഞുവെന്ന വിമർശനങ്ങൾക്കൊപ്പം താരത്തിന്റെ ശാരീരികക്ഷമതയും ചോദ്യങ്ങൾക്കിടയാക്കിയിരുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ രോഹിത്തിന് ടീമിൽ ഇടം ലഭിക്കുമോയെന്ന കാര്യത്തിലും ചർച്ചകൾ സജീവമാണ്.

എന്നാൽ ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നതിനായി താരം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം കളിക്കളത്തിൽ പ്രകടമാകുന്നുവെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ശരീരഭാരം കുറച്ചതിന് പിന്നാലെ ഫീൽഡിങ്ങിലും മികച്ച പ്രകടനം തുടരുന്ന രോഹിത് തന്റെ മികവ് ഇപ്പോഴും കൈവിട്ടിട്ടില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix