Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: പെരുമ്പാവൂരിൽ അസം സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. രണ്ടാനച്ഛന്റെ ക്രൂരമായ മർദനമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ രണ്ടാനച്ഛൻ മഹേശ്വറിനെ അറസ്റ്റ് ചെയ്തു.

വല്ലത്ത് വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മകൻ വിറ്റു പാനാണ് ഇന്നലെ മരിച്ചത്. തലേദിവസം കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു. എന്നാൽ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മാതാവോ രണ്ടാനച്ഛനോ തയ്യാറായില്ലെന്നാണ് ആരോപണം. അയൽവാസികൾ ആവശ്യപ്പെട്ടിട്ടും ചികിത്സ നൽകിയില്ലെന്നും വിവരമുണ്ട്.

തുടർന്ന് ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരണത്തിൽ സംശയം പ്രകടിപ്പിച്ച അയൽവാസികളുടെ വിവരത്തെത്തുടർന്നാണ് രണ്ടാനച്ഛൻ മഹേശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ഇരുകവിളുകളിലും രക്തം കല്ലിച്ച പാടുകൾ കണ്ടെത്തിയതും ദുരൂഹത വർധിപ്പിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

കുട്ടി ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമായത്. തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കേറ്റ ശക്തമായ അടിയും പരിക്കുകളുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതി കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix