Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എക്സൈസ് കമ്മീഷണറുടെ സ്ഥലംമാറ്റം സ്വാഭാവിക നടപടി; ഉദ്യോഗസ്ഥർ മാറുന്നത് പതിവെന്ന് മന്ത്രി എം. ലിജു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എസ്. സാംബശിവ റാവുവിനെ മാറ്റിയ നടപടിയിൽ പ്രതികരണവുമായി മന്ത്രി എം. ലിജു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സർക്കാർ സർവീസിൽ സാധാരണ നടപടിയാണെന്നും കഴിഞ്ഞ ദിവസം മാത്രം 35ഓളം ഉദ്യോഗസ്ഥർക്ക് മാറ്റമുണ്ടായെന്നും മന്ത്രി പറഞ്ഞു. ഇന്ന് 36-ാമത്തെ ഉദ്യോഗസ്ഥനാണ് മാറിയത്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് കാലത്തെ മദ്യനയവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം എഫ്.എൽ-3 ലൈസൻസുകളെക്കുറിച്ചായിരുന്നുവെന്നും എഫ്.എൽ-7 ലൈസൻസുകളെക്കുറിച്ച് അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ബാർ വൈൻ പാർലറായി പ്രവർത്തിക്കുകയും പിന്നീട് അപേക്ഷ നൽകുന്നതിലൂടെ ബാറായി മാറുകയും ചെയ്യുന്ന സാഹചര്യം ശരിയല്ലെന്നും മന്ത്രി വിമർശിച്ചു. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് എക്സൈസ് കമ്മീഷണർ എസ്. സാംബശിവ റാവുവിനെ ചുമതലയിൽ നിന്ന് മാറ്റിയത്. എക്സൈസ് മന്ത്രിയുടെ അറിവില്ലാതെ വിവിധ സ്ഥാപനങ്ങൾക്ക് ബാർ ലൈസൻസ് അനുവദിച്ചതും ലൈസൻസ് നടപടികളിൽ ഉദ്യോഗസ്ഥരെ ന്യായീകരിച്ചതുമാണ് നടപടിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നാണ് മന്ത്രിയുടെ വിശദീകരണം.

ബേക്കറികൾ വഴി വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയതും മൂന്ന് ബിയർ പാർലറുകൾ ബാറുകളാക്കി മാറ്റിയതും ഏറ്റവും ഒടുവിൽ സിയാൽ ലോഞ്ചിൽ രണ്ട് പുതിയ ബാറുകൾക്ക് അനുമതി നൽകിയതും വിവാദമായിരുന്നു. പുതിയ മദ്യനയം നിലവിൽ വരുന്നതുവരെ പുതിയ ബാറുകൾക്ക് അനുമതി നൽകരുതെന്ന മന്ത്രിയുടെ നിർദേശം മറികടന്നാണ് തീരുമാനങ്ങളുണ്ടായതെന്ന ആരോപണവും ഉയർന്നിരുന്നു.

ബിയർ പാർലറുകൾ ബാറുകളാക്കി മാറ്റാൻ അനുമതി നൽകിയതിന്റെ പേരിൽ സസ്പെൻഡ് ചെയ്ത രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരെ സാംബശിവ റാവു ന്യായീകരിച്ചതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ മന്ത്രിയും എക്സൈസ് വകുപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസം ചർച്ചയായി. പ്രതിപക്ഷം മന്ത്രിക്കെതിരെ വിമർശനം ശക്തമാക്കിയ സാഹചര്യത്തിലാണ് കമ്മീഷണറുടെ സ്ഥലംമാറ്റം ഉണ്ടായത്.

റാവുവിന് പകരം അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) താൽക്കാലിക ചുമതല വഹിക്കും. നിലവിലുള്ള മദ്യനയം അനുസരിച്ച് ബാർ ലൈസൻസിനായി അപേക്ഷ ലഭിച്ചാൽ അത് നിരസിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു സാംബശിവ റാവു. അതേസമയം, ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും നേരത്തെ അനുവദിച്ച ലൈസൻസുകൾ ഇതുവരെ റദ്ദാക്കിയിട്ടില്ല.

ചട്ടപ്രകാരമുള്ള പരിമിതികളാണ് ലൈസൻസുകൾ റദ്ദാക്കുന്നതിന് തടസ്സമെന്നാണ് വിശദീകരണം. ഈ മാസം 30നകം പുതിയ മദ്യനയം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. എക്സൈസ് കമ്മീഷണർ സ്ഥാനത്തേക്ക് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix