Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ’; കൊച്ചിയിലെ ബസുകളുടെ മരണപ്പാച്ചിലിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ അമിതവേഗതയ്ക്കും അപകടകരമായ ഡ്രൈവിങ്ങിനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എന്തുതരം ഡ്രൈവിങ്ങാണ് നിരത്തുകളിൽ നടക്കുന്നതെന്ന് ചോദിച്ച കോടതി, നിയമം ലംഘിച്ച് അപകടകരമായി വാഹനമോടിക്കുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. ഫുട്പാത്തുകൾ സ്ഥാപിക്കുന്നതിൽ വീഴ്ച വരുത്തിയാൽ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

കാക്കനാട് യുവതി അപകടത്തിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ രൂക്ഷമായ നിരീക്ഷണങ്ങൾ. അപകടത്തിന്റെ ഭീകരത ചൂണ്ടിക്കാട്ടിയ കോടതി, ദൃശ്യങ്ങൾ വീണ്ടും കാണാൻ കഴിയില്ലെന്നും പ്രതികരിച്ചു. ബസ് ഡ്രൈവർമാരുടെ അപകടകരമായ ഡ്രൈവിങ്ങിനെതിരെ കടുത്ത ഭാഷയിലാണ് കോടതി വിമർശനം ഉന്നയിച്ചത്. ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാരാണെന്നായിരുന്നു കോടതിയുടെ പരാമർശം.

നഗരത്തിലെ പല റോഡുകളിലും കാൽനടയാത്രക്കാർക്കായി ഫുട്പാത്തുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫുട്പാത്തുകളുടെ അഭാവം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ ഫുട്പാത്തുകൾ സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

റോഡരികിലൂടെ നടന്നുപോകുന്നവരെ പോലും ശ്രദ്ധിക്കാതെയാണ് ചില ബസ് ഡ്രൈവർമാർ വാഹനമോടിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്ന ഡ്രൈവർമാർ വാഹനം ഓടിക്കാൻ യോഗ്യരല്ലെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരായ ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.

അപകടങ്ങൾ തടയുന്നതിൽ പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്തത്തെക്കുറിച്ചും കോടതി ചോദ്യങ്ങൾ ഉന്നയിച്ചു. പൗരന്മാർക്ക് സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടത്തിന് കഴിയുന്നില്ലെന്നും അപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തോട് അധികൃതർ മാപ്പുപറയേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ജീവന് തുല്യമായി മറ്റൊന്നുമില്ലെന്നും ഓരോ ദിവസവും ബസുകൾക്കുള്ളിലും പുറത്തുമുള്ളവർ അപകടങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ബസുകളുടെ സമയക്രമം പാലിക്കാനാണ് ഡ്രൈവർമാർ അമിതവേഗത്തിൽ വാഹനമോടിക്കുന്നതെന്ന വാദവും കോടതി അംഗീകരിച്ചില്ല. ബസുകളുടെ സമയക്രമത്തെക്കുറിച്ച് പൊലീസ് ആശങ്കപ്പെടേണ്ടതില്ലെന്നും അത് പരിശോധിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമല്ലെന്നും കോടതി വ്യക്തമാക്കി.

കൊച്ചി പഴയ കൊച്ചിയല്ലെന്നും നഗരത്തിലെ റോഡുകളിൽ ഇപ്പോൾ കൂടുതൽ ആളുകളുണ്ടെന്നും കോടതി ഓർമിപ്പിച്ചു. ബസ് ഡ്രൈവർമാർക്ക് നിയമത്തെയോ പൊലീസിനെയോ ഭയമില്ലാത്ത സാഹചര്യം അനുവദിക്കാനാകില്ലെന്നും അപകടകരമായ ഡ്രൈവിങ്ങിനെതിരെ ശക്തമായ നടപടികൾ വേണമെന്നും കോടതി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix