പത്തനംതിട്ട: എരുമേലി നൈനാർ മസ്ജിദ് (വാവരു പള്ളി) മുൻ ചീഫ് ഇമാം ടി.എസ്. അബ്ദുൽ കരിം മൗലവി എം.എഫ്.ബി. (101) അന്തരിച്ചു. പ്രായാധിക്യത്തെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രാവിലെ 7.10ഓടെയായിരുന്നു അന്ത്യം. എരുമേലി മാളികവീട് കുടുംബാംഗമായ സൈനബയാണ് ഭാര്യ. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കും.
മക്കൾ: ടി.എ. റഹ്മത്തുള്ള, സക്കീന. മരുമക്കൾ: ഹബീബ മാളികവീട്, ടി.എ.എം. അൻസാരി (അതിരമ്പുഴ).


