Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊലക്കേസ് പ്രതിക്കൊപ്പം ഫോട്ടോ; വെട്ടിലായി കാസർകോട്ടെ UDF നേതാക്കള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കൊലക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെ വിവാദത്തിൽപ്പെട്ട് കാസർകോട്ടെ യുഡിഎഫ് നേതാക്കൾ. അബൂബക്കർ സിദ്ദിഖി കൊലക്കേസിലെ 13-ാം പ്രതിയായ അഹമ്മദ് റയീസിനൊപ്പം സന്ദീപ് വാര്യർ എംഎൽഎ, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ് എന്നിവർ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഒരാഴ്ച മുമ്പ് ഗൾഫിൽ നടന്ന ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ പകർത്തിയ ചിത്രമാണിത്.

2022 ജൂൺ 26നാണ് ദുബായിലേക്കുള്ള ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഉപ്പളയിൽ ക്വട്ടേഷൻ സംഘം കാസർകോട് സ്വദേശി അബൂബക്കർ സിദ്ദിഖിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിൽ 13-ാം പ്രതിയായ അഹമ്മദ് റയീസ് സംഭവത്തിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. നാലുവർഷമായി സംസ്ഥാന ക്രൈംബ്രാഞ്ച് ഇയാളെ തേടുകയാണ്. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികളും അന്വേഷണസംഘം സ്വീകരിച്ചിരുന്നു.

ഇതിനിടെയാണ് ഗൾഫിൽ നടന്ന ജ്വല്ലറി ഉദ്ഘാടന ചടങ്ങിൽ പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കൾ നിൽക്കുന്ന ചിത്രം പുറത്തുവന്നത്. സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.

അതേസമയം, ചിത്രത്തിലുള്ള വ്യക്തിയെ തനിക്ക് അറിയില്ലെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു. കെഎംസിസിയുടെ പരിപാടിക്കായി ഗൾഫിലെത്തിയപ്പോഴാണ് ജ്വല്ലറി ഉദ്ഘാടനത്തിന് പോയതെന്നും മഞ്ചേശ്വരം എംഎൽഎയുടെ നിർദേശപ്രകാരമായിരുന്നു സന്ദർശനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങിൽ നിരവധി പേർ തനിക്കൊപ്പം ഫോട്ടോയെടുത്തിട്ടുണ്ടെന്നും ആരൊക്കെയാണ് ചിത്രത്തിലുള്ളതെന്ന് അറിയില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ഓരോരുത്തരുടെയും പശ്ചാത്തലം പരിശോധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊലക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെ സംഭവത്തിൽ യുഡിഎഫ് നേതാക്കളുടെ വിശദീകരണവും രാഷ്ട്രീയ പ്രതികരണങ്ങളും ശ്രദ്ധേയമാവുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix