Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കരുനാഗപ്പള്ളിയിൽ ഭിക്ഷാടകനെ ഇടിച്ചിട്ട് രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചു; പ്രതിക്കെതിരെ നരഹത്യാക്കുറ്റം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഭിക്ഷാടകൻ കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. കടത്തൂർ സ്വദേശി ഷാജഹാനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. അതേസമയം, മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

ഇന്നലെ അർധരാത്രിയോടെയാണ് കൊല്ലം വവ്വാക്കാവിൽ അപകടമുണ്ടായത്. കാറിന്റെ മുൻവശത്ത് ഒരാൾ കുടുങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ഷാജഹാൻ രണ്ട് കിലോമീറ്ററിലധികം ദൂരം വാഹനം ഓടിച്ചുപോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ദേശീയപാതയിലേക്ക് കയറുന്നതിനായി സമീപത്തെ റോഡിലൂടെ എത്തിയപ്പോഴാണ് ഭിക്ഷാടകൻ കാറിന് മുന്നിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ ഇയാൾ മൃതദേഹം റോഡരികിലേക്ക് മാറ്റിയശേഷം യാത്ര തുടരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഈ ദൃശ്യങ്ങൾ വ്യക്തമാണ്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പച്ചക്കറി വ്യാപാരിയായ ഷാജഹാനാണ് കാർ ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix