Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചാല സ്വർണക്കൊള്ളക്കേസ്; മാളവിക ജുവലറി ഉടമ ജയരാമനെ കസ്റ്റഡിയിലെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ചാലയിലെ വൈഷ്ണവി ജുവലറിയിൽനിന്ന് സ്വർണം കവർന്ന കേസിൽ ഒരാൾ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. മാളവിക ജുവലറി ഉടമ ജയരാമനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

സ്വർണം നഷ്ടപ്പെട്ട വൈഷ്ണവി ജുവലറി ഉടമ നന്ദകുമാർ നേരത്തെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൊട്ടടുത്തുള്ള മാളവിക ജുവലറി ഉടമ ജയരാമൻ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് നന്ദകുമാർ പൊലീസിന് മൊഴി നൽകിയത്. കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് തർക്കമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവത്തിൽ പ്രതികളായ ആറുപേരെ കവർച്ച നടന്ന് 48 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടിയിരുന്നു. നാലുപേരെ വയനാട്ടിലെ പടിഞ്ഞാറത്തറയിൽനിന്നും രണ്ടുപേരെ തിരുവനന്തപുരത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം സ്വദേശികളായ അനിൽ (37), അനൂപ് (37), രാജീവ് കാട്ടാക്കട (45), വിനോദ് (38) എന്നിവരാണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്. ഇവരിൽനിന്ന് 488 ഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

പിടിയിലായവരിൽ ചിലർ വൈഷ്ണവി ജുവലറി ഉടമ നന്ദകുമാറുമായി ബിസിനസ് പങ്കാളിത്തമുള്ളവരാണെന്നും സ്വർണ ഇടപാടുകൾക്കായി പലതവണ ഇയാളെ കണ്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കവർച്ച നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്വർണവുമായി കടയുടമ വീട്ടിലേക്ക് പോകുന്ന സമയമടക്കമുള്ള വിവരങ്ങൾ പ്രതികൾക്ക് അറിയാമായിരുന്നു. പ്രതികൾ സഞ്ചരിച്ച കാർ തമിഴ്നാട്ടിലെ ടോൾ ബൂത്ത് കടന്നതും അന്വേഷണത്തിൽ നിർണായകമായി. തുടർന്ന് പ്രതികൾ വയനാട്ടിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു.

കവർച്ചയ്ക്ക് ഉപയോഗിച്ച അനിലിന്റെ പേരിലുള്ള പുതിയ മോഡൽ ബൈക്കിനെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു. പ്രതികൾ സ്വർണവുമായി കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix