Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മണ്ഡല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു; നാളെ പുലർച്ചെ മുതൽ തീർത്ഥാടനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: മണ്ഡല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. നിയുക്ത മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ ശ്രീകോവിലിൽ ദീപം തെളിയിച്ചു. ശരണം വിളികളുമായി ഭക്തർ സന്നിധാനത്തെത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ബോർഡ് അംഗം കെ. രാജു, എ.ഡി.ജി.പി. പി. വിജയൻ എന്നിവരും സന്നിധാനത്തുണ്ട്.

പ്രസാദ് നമ്പൂതിരിക്ക് പുറമെ മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയും ചുമതലയേൽക്കും. മണ്ഡല തീർത്ഥാടനത്തിന്റെ ആദ്യ ദിവസമായ ഇന്ന് സന്നിധാനത്തും പമ്പയിലും തിരക്ക് കുറവാണ്. ദർശനത്തിനെത്തിയവരിൽ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

നാളെ പുലർച്ചെ മൂന്ന് മണിയോടെ മണ്ഡല തീർത്ഥാടനം ഔദ്യോഗികമായി ആരംഭിക്കും. ഡിസംബർ 27നാണ് മണ്ഡലപൂജ. 2027 ജനുവരി 14ന് മകരവിളക്ക് ഉത്സവവും നടക്കും.

ദിവസം 80,000 പേർക്കാണ് ദർശന സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിൽ 66,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 14,000 പേർക്ക് തത്സമയ ബുക്കിങ്ങിലൂടെയും ദർശനം നടത്താം. 50 ലക്ഷം ടിൻ അരവണ തയ്യാറായിക്കഴിഞ്ഞതായി ദേവസ്വം വകുപ്പ് അറിയിച്ചു. ഭക്തർ ആവശ്യപ്പെട്ടാൽ അരവണ തപാൽ വഴി എത്തിക്കാനുള്ള സംവിധാനവും പൂർത്തിയാക്കിയിട്ടുണ്ട്. അഞ്ച് കൗണ്ടറുകൾ കൂടി തുറന്നതോടെ അരവണ കൗണ്ടറുകളുടെ എണ്ണം 22 ആയി ഉയർന്നു.

അരവണ കൗണ്ടറുകളിൽ ഡിജിറ്റൽ പണമിടപാട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 14 വഴിപാട് കൗണ്ടറുകളിലും ഡിജിറ്റൽ പണമിടപാട് സംവിധാനം ഉണ്ടായിരിക്കും. മണ്ഡലകാലത്ത് അരവണയുടെയും അപ്പത്തിന്റെയും ലഭ്യത സംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് ദേവസ്വം വകുപ്പിന്റെ അറിയിപ്പ്.

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് അപകടം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ബുക്ക് ചെയ്ത ദിവസത്തിന് മുൻപുള്ള ഒരു ദിവസം കൂടി ഉൾപ്പെടുത്തി ആകെ മൂന്ന് ദിവസത്തേക്കാണ് ഇൻഷുറൻസ് പരിരക്ഷ. ബുക്കിങ് സമയത്ത് തന്നെ നോമിനിയുടെ വിവരങ്ങളും നൽകണം.

നിലവിൽ 5,000 ലിറ്റർ നെയ്യ് ശബരിമലയിൽ എത്തിച്ചിട്ടുണ്ട്. ഉടൻ 5,000 ലിറ്റർ കൂടി എത്തിക്കും. ബാക്കി കരാർ നടപടികൾ പൂർത്തിയായ ശേഷം സന്നിധാനത്ത് എത്തിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix